Latest News

ഉംറ യാത്രക്കിടെ അപകടം; മലയാളി യുവതിയും കുഞ്ഞും മരിച്ചു

ഹാഇൽ: ഉംറ യാത്രക്കിടെ അപകടത്തിൽ മരിച്ച മലയാളി യുവതിയുടെ കുഞ്ഞും മരിച്ചു. കോഴിക്കോട്​ കൊടുവളളി കരുവമ്പൊയിൽ സ്വദേശിനി സഫീനയുടെ മൂന്നര വയസുള്ള കുട്ടി മുഹമ്മദ്​ ഷഹീനാണ്​ മദീന കിങ്​ ഫഹദ്​ ആശുപത്രിയിൽ മരിച്ചത്​.[www.malabarflash.com] 

സഫീനയുടെ ഭർത്താവ്​ കോഴിക്കോട്​ പൂനൂർ സ്വദേശി അബൂബക്കർ സിദ്ദീഖിനും മകൾ ഫാത്തിമ ഷെറിനും കൂടെ സഞ്ചരിച്ച സ​ുഹൃത്ത്​ റംഷീദും കുടുംബവും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

വ്യാഴാഴ്​ച രാത്രിയാണ്​ രണ്ട്​ മലയാളി കുടുംബങ്ങൾ ഹാഇലിൽ നിന്ന്​ കാറിൽ ഉംറക്ക്​ പുറപ്പെട്ടത്​. വെള്ളിയാഴ്​ച സുബ്​ഹി നമസ്​കാരം കഴിഞ്ഞ്​ മക്കയിലേക്ക്​ യാ​ത്ര തുടരുന്നതിനിടെ മദീനയിൽ നിന്ന് ​175 കിലോമീറ്റർ അകലെ അൽ ഹംനയിൽ ഇവർ സഞ്ചരിച്ച കാർ ബാരിക്കേഡിൽ ഇടിച്ച്​ മറിയുകയായിരുന്നു. 

സിദ്ദീഖി​​ന്റെ ഭാര്യ സഫീന തൽക്ഷണം മരിച്ചു. മകൻ മുഹമ്മദ്​ ഷഹീൻ ഗുരുതരാവസ്​ഥയിൽ ചികിൽസയിലായിരുന്നു. 

കൊടുവള്ളി കരുവൻ പൊയിൽ പാറക്കൽ അഹമ്മദ്​ കുട്ടിയുടെയും ഫാത്തിമയുടെയും മകളാണ്​ മരിച്ച സഫീന.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.