കൊച്ചി: മാര്‍ച്ച് 5 ന് ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കാനിരുന്ന റിയാസ് മൗലവി വധക്കേസിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു.[www.malabarflash.com]
ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകനും കര്‍ണാടക കുടക് സ്വദേശിയുമായ റിയാസ് മൗലവിയെ പഴയ ചൂരി മുഹ്യുദ്ദീന്‍ ജുമാ മസ്ജിദിലെ താമസ സ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് ഭാര്യ സാഹിദ ഫയല്‍ ചെയ്ത ഹര്‍ജി ഹൈക്കോടതി സ്വീകരിച്ച് കൊണ്ടാണ് വിചാരണ സ്റ്റേ ചെയ്തത്.
2017 മാര്‍ച്ച് 21 ന് അര്‍ധരാത്രിയാണ് കാസര്‍കോട് പഴയ ചൂരിയിലെ മദ്രസ അധ്യാപകനായ കുടക് സ്വദേശി റിയാസ് മൗലവിയെ താമസ സ്ഥലത്ത് ദാരുണമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.
2017 മാര്‍ച്ച് 21 ന് അര്‍ധരാത്രിയാണ് കാസര്‍കോട് പഴയ ചൂരിയിലെ മദ്രസ അധ്യാപകനായ കുടക് സ്വദേശി റിയാസ് മൗലവിയെ താമസ സ്ഥലത്ത് ദാരുണമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.
സംഭവത്തില്‍ ഒന്നാം പ്രതി കുഡ്ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു (20), രണ്ടാം പ്രതി കേളുഗുഡെ മാത്തയിലെ നിധിന്‍ (19), മൂന്നാം പ്രതി കേളുഗുഡെ ഗംഗയിലെ അഖിലേഷ് (25) എന്ന അഖില്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്
No comments:
Post a Comment