പെരിയ: കോണ്‍ഗ്രസ് ഓഫീസ് അക്രമിക്കുകയും പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ പ്രതിയായ സിപിഎം പ്രവര്‍ത്തകന് കോണ്‍ഗ്രസ് നേതാവ് സ്വന്തം വീട്ടില്‍ ഒളിത്താവളമൊരുക്കി.[www.malabarflash.com]
വിവരം മണത്തറിഞ്ഞെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്നും പാര്‍ട്ടി ഓഫീസ് അക്രമിച്ച പ്രതിയെ വളഞ്ഞു പിടിച്ചു.
ബന്തടുക്കയിലെ കോണ്‍ഗ്രസ് ഓഫീസ് അക്രമിച്ച കേസിലെ പ്രതിയെയാണ് പുല്ലൂര്‍-പെരിയയിലെ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ വീട്ടില്‍ നിന്നും യൂത്ത് കോണ്‍ഗ്രസുകാര്‍ പിടികൂടിയത്. കോണ്‍ഗ്രസ് നേതാവിന്റെ സഹോദരി പുത്രനാണ് അക്രമ കേസില്‍ പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍.
രണ്ടു ദിവസം മുമ്പാണ് ബന്തടുക്കയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ പട്ടാപ്പകല്‍ അക്രമം നടന്നത്. കേസില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് പെരിയയിലെ തറവാട്ടിലേക്ക് മുങ്ങിയ പ്രതി കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ വ്യാഴാഴ്ച രാത്രി കോണ്‍ഗ്രസ് നേതാവിന്റെ വീട് വളഞ്ഞത്.
പ്രതിയെ വെളളിയാഴ്ച രാവിലെ പോലീസിന് കൈമാറാമെന്ന് ഉറപ്പ് വാങ്ങിയ ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
പ്രതിയെ വെളളിയാഴ്ച രാവിലെ പോലീസിന് കൈമാറാമെന്ന് ഉറപ്പ് വാങ്ങിയ ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
ഇതേ തുടര്‍ന്ന് നവമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് പ്രവര്‍ത്തകര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേതാവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡണ്ടിനും ഡിസിസി പ്രസിഡണ്ടിനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് പ്രവര്‍ത്തകര്‍.
No comments:
Post a Comment