മണ്ണാർക്കാട് : കൊല്ലപ്പെട്ട എംഎസ്എഫ് പ്രവർത്തകൻ സഫീറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. അന്വേഷണം ശരിയായ രീതിയിൽ തന്നെ നടത്തുമെന്നും മുഴുവൻ പ്രതികളെയും പിടികൂടുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.[www.malabarflash.com]
മുക്കാലിയിൽ പട്ടികവർഗ ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമാണ് സഫീറിന്റെ കുന്തിപ്പുഴയിലുള്ള വീട് മുഖ്യമന്ത്രി സന്ദർശിച്ചത്. സഫീറിന്റെ പിതാവിനെയും കുടുംബാംഗങ്ങളെയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.
എംഎൽഎമാരായ പി.കെ. ശശി, എൻ. ഷംസുദീൻ എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

No comments:
Post a Comment