മട്ടന്നൂർ: യൂത്ത് കോണ്ഗ്രസ് മട്ടന്നൂര് ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂരിലെ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്നു സംശയിക്കുന്ന മൂന്നു വാളുകൾ പോലീസ് കണ്ടെത്തി.[www.malabarflash.com]
മട്ടന്നൂർ വെള്ളപറമ്പിലെ കശുമാവിൻ തോട്ടത്തിൽ ഉപേക്ഷിച്ചനിലയിലായിരുന്നു വാളുകൾ. മട്ടന്നൂർ പോലീസ് വാളുകൾ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണു വെള്ളപറമ്പിലെ ആസ്യ സ്റ്റോറേജിനു സമീപത്തെ മട്ടന്നൂർ സ്വദേശികളായ രമേശൻ, രമണി എന്നിവരുടെ ഉടമസ്ഥതയിലുള്ള കശുമാവിൻ തോട്ടത്തിൽനിന്നു വാളുകൾ കണ്ടെടുത്തത്. കശുവണ്ടി ശേഖരിക്കുന്നതിനായി കാടുവെട്ടി തെളിക്കുന്നതിനിടെയാണ് തൊഴിലാളികൾ വാളുകൾ കണ്ടത്.
മട്ടന്നൂർ പോലീസിൽ വിവരം നൽകിയതിനെത്തുടർന്ന് സിഐ എ.വി. ജോണിന്റെയും എസ്ഐ കെ. രാജീവ് കുമാറിന്റെയും നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി വാളുകൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുറ്റിക്കാടിനുള്ളിൽ മൂന്നിടങ്ങളിലായിട്ടായിരുന്നു വാളുകൾ ഉപേക്ഷിക്കപ്പെട്ടിരുന്നത്. ഇന്നലെ ലഭിച്ച 71 സെന്റിമീറ്റർ നീളത്തിലുള്ള മൂന്നു വാളുകളും പുതിയതാണെന്നും അടുത്തയിടെ നിർമിച്ചതാണെന്നും പോലീസ് അറിയിച്ചു.
വാളിൽ രക്തക്കറയും മണ്ണുമുണ്ടായിരുന്നു. കൃത്യം നടത്തിയശേഷം വാഹനത്തിൽ രക്ഷപ്പെടുമ്പോൾ പ്രതികൾ കശുമാവിൻ തോട്ടത്തിലെ കാട്ടിലേക്ക് വാളുകൾ വലിച്ചെറിഞ്ഞതായിരിക്കുമെന്നാണ് പോലീസ് നിഗമനം. ശുഹൈബിനെ കൊലപ്പെടുത്തിയ തെരൂരിൽനിന്ന് ഒരു കിലോമീറ്റർ അകലെ നിന്നാണു വാളുകൾ കണ്ടെത്തിയത്. ഫോറൻസിക് വിഭാഗവും വിരലടയാള വിദ്ഗധരും സ്ഥലത്തെത്തി വാളുകൾ പരിശോധിച്ചു. മൂന്നു വാളുകളും പാസ്റ്റിക് കവറിലാക്കി മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. വിശദമായ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കും.
ശുഹൈബിനെ കൊലപ്പെടുത്താനെത്തിയ നാലു പേരുടെ കൈവശം വാളുകൾ ഉണ്ടായിരുന്നുവെന്ന് സാക്ഷികൾ മൊഴി നൽകിയിരുന്നു. കൊലപാതകം നടന്ന് തൊട്ടടുത്ത ദിവസം വെള്ളപറമ്പിലെ ചെങ്കൽ ക്വാറിക്കു സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് ഒരു വാൾ പോലീസ് കണ്ടെത്തിയിരുന്നു. അക്രമികളിൽനിന്നു നഷ്ടപ്പെട്ട വാളാണ് ഇതെന്നു വിവരം ലഭിച്ചിരുന്നു.

No comments:
Post a Comment