തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവ നഗരിയില്‍ എസ്എഫ്ഐ നേതാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച ആര്‍എസ്എസ് സംഘത്തെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് കൂട്ടക്കൊലയും കലാപവും ആസൂത്രണം ചെയ്തതിന്റെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍.[www.malabarflash.com].
എസ്എഫ്ഐ നേതാവ് ഞാറ്റുവയലിലെ എന്‍.വി. കിരണിനെ (19) കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പട്ടുവം മുള്ളൂല്‍ എം.ജയന് (34), ബസ് കണ്ടക്ടര്‍ മുറിയാത്തോട് ചൊറ രാജേഷ് എന്ന കെ.വി.രാജേഷ് (29), കൂവേരി ആലത്തട്ട് സ്വദേശികളായ പി.അക്ഷയ് (21), പി.അജേഷ് (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം അലങ്കോലപ്പെടുത്തി വര്‍ഗീയ കലാപത്തിലേക്കു കാര്യങ്ങള്‍ എത്തിക്കാനും തുടര്‍ന്നുമുള്ള കാര്യങ്ങളുടെ ആളും ആയുധവുമൊരുക്കിയതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു.
ആര്‍എസ്എസ് നീക്കങ്ങള്‍ ഓരോന്നായി പാളിയപ്പോള്‍ കാര്യങ്ങള്‍ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാനുള്ള അവസാനശ്രമമായിരുന്നു എസ്എഫ്ഐ നേതാവ് ഞാറ്റുവയലിലെ എന്‍.വി. കിരണിനെ(19) വധിക്കാനുള്ള ആക്രമണം.
രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ വൈരാഗ്യം മൂര്‍ച്ഛിപ്പിച്ചു നാട്ടില്‍ കലാപമുണ്ടാക്കാനായിരുന്നു ഇവരുടെ ശ്രമം. ഇതിന്റെ ഭാഗമായി കീഴാറ്റൂരില്‍ ഞായറാഴ്ച പുലര്‍ച്ചെ സിപിഎം, ഡിവൈഎഫ്ഐ കൊടിമരങ്ങള്‍ നശിപ്പിച്ചത് തങ്ങളാണെന്ന് അക്രമിസംഘത്തിലുണ്ടായിരുന്നവര്‍ പോലീസിനോട് വെളിപ്പെടുത്തി.
ദേശീയപാത ബൈപ്പാസ് സ്ഥലമെടുപ്പിനെതിരെ വയല്‍ക്കിളി സമരം നടത്തുന്ന കീഴാറ്റൂരാണ് ഓപ്പറേഷനായി ഇവര്‍ തെരഞ്ഞെടുത്തത്. ആദ്യം വയല്‍ക്കിളികളെന്ന വ്യാജേന സിപിഎം കൊടികള്‍ നശിപ്പിക്കുന്നു. ഇതിനു പിന്നാലെ വയല്‍ക്കിളി നേതാവിനെ വധിക്കുന്നു. കീഴാറ്റൂരിലെ ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറില്‍ വയല്‍ക്കിളി നേതാവ് സുരേഷ് കീഴറ്റൂരിന്റെ സഹോദരന് രതീഷ്, സുഹൃത്ത് സനല്‍ എന്നിവര്‍ രാത്രി വൈകിയും ഇരിക്കാറുണ്ടെന്നു മനസിലാക്കിയ അക്രമികള്‍ ഇരുവരെയും കൊല്ലാനാണ് എത്തിയത്.
വയല്‍ക്കിളികളെ കിട്ടിയില്ലെങ്കില്‍ സിപിഎമ്മുകാരെ കിട്ടിയാലും ഉത്തരവാദിത്തം പരസ്പരം കെട്ടിവയ്ക്കാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും റോഡിലും ആരുമില്ലാതിരുന്നതിനാല്‍ സിപിഎം കൊടികള്‍ നശിപ്പിച്ചശേഷം തൃച്ചംബരത്തേക്ക് എത്തുകയായിരുന്നു.
ആരെയും കിട്ടാതെ അക്രമികള്‍ മടങ്ങിയതോടെ ഏതുവിധേനയും കുഴപ്പമുണ്ടാക്കാന്‍ തയാറെടുത്തവര്‍ എസ്എഫ്ഐ നേതാവ് ഞാറ്റുവയലിലെ എന്‍.വി. കിരണിനെ (19) കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെതിരെ സിപിഎം സ്വാഭാവികമായി തിരിച്ചടിക്കുമെന്നും അതോടെ ക്ഷേത്രോത്സവം അലങ്കോലപ്പെടുത്തിയെന്നു പ്രചരിപ്പിക്കാമെന്നുമായിരുന്നു ലക്ഷ്യം.
No comments:
Post a Comment