Latest News

തൃക്കണ്ണാട് ആറാട്ട് ഉത്സവത്തിനു കൊടിയേറി

ഉദുമ: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ ആറാട്ട് ഉത്സവത്തിനു ഭക്തിനിർഭരമായ തുടക്കം. കീഴൂർ ചന്ദ്രഗിരി ശാസ്താ ക്ഷേത്രത്തിൽ നിന്നു ശാസ്താവിന്റെയും കുതിരക്കാളിയമ്മയുടെയും തിടമ്പെഴുന്നള്ളത്ത് കരയും കടലും സാക്ഷിയായി ഘോഷയാത്രയായി തൃക്കണ്ണാട് ത്രയംബകേശ്വര സന്നിധിയിലേക്ക് ആനയിച്ചു. തുടർന്ന് ഉച്ചില്ലത്ത് പത്മനാഭ തന്ത്രിയുടെ കാർമികത്വത്തിൽ കൊടിയേറ്റ്.[www.malabarflash.com] 

12നു രാത്രി ആറാട്ട് എഴുന്നള്ളത്തും തിടമ്പുനൃത്തവും കഴിഞ്ഞു കൊടിയിറങ്ങും.

13നു വൈകിട്ടു നാലരയോടെ കുതിരക്കാളിയമ്മയും ശാസ്താവും കീഴൂർ ചന്ദ്രഗിരി ശാസ്താ ക്ഷേത്രത്തിലേക്കു ഘോഷയാത്രയായി തിരിച്ചെഴുന്നള്ളും. രാത്രി ഒൻപതിനു തെയ്യംകൂടൽ. 14ന് ഉച്ചയ്ക്കു മൂവാളംകുഴി ചാമുണ്ഡി തെയ്യം കെട്ടിയാടും. 

തിങ്കളാഴ്ച വൈകിട്ടു കോട്ടിക്കുളം കുറുംബ ഭഗവതിക്ഷേത്രം വക കലവറ നിറയ്ക്കൽ ഘോഷയാത്ര നടത്തി. തായമ്പക, ഭജന, ഭൂതബലി എന്നിവയുണ്ടായി. ബുധനാഴ്ച വൈകിട്ട് അഞ്ചിനു ബേക്കൽ കുറുംബ ഭഗവതിക്ഷേത്രം വക കലവറ നിറയ്ക്കൽ ഘോഷയാത്രയുണ്ടാകും.

ഒൻപതിന് അഷ്ടമി വിളക്കുത്സവം. 12 മണിക്കു പൂജ കഴിഞ്ഞ് ആധ്യാത്മികപ്രഭാഷണം. മൂന്നിന് അക്ഷരശ്ലോകം. രാത്രി എട്ടിനു മെഗാഷോ, ഭൂതബലി, തിടമ്പുനൃത്തം, 11നു രാവിലെ 9.30നു പള്ളിവേട്ട മഹോത്സവം, 10നു നാഗപൂജ, 5.30നു കോ‍ൽക്കളി, 7.30നു ഭൂതബലി, എട്ടിനു പള്ളിവേട്ട എഴുന്നള്ളത്ത്, 10നു നാഗത്തറ പൂജ, 10.45നു ദർശന ബലി, 12നു വൈകിട്ട് 4.30ന് ആറാട്ട് എഴുന്നള്ളത്ത്, എട്ടിനു സിനി വിഷ്വൽ മ്യൂസിക്കൽ ഡ്രാമ കുംഭകർണൻ എന്നിവയാണു പരിപാടികൾ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.