Latest News

തൃക്കണ്ണാട് തീവണ്ടി തട്ടി യുവാവ് മരിച്ചു

ഉദുമ: തൃക്കണ്ണാട് തീവണ്ടി തട്ടി യുവാവ് മരിച്ചു. മലാംകുന്ന് പാറയിലെ ശ്രീരാജ് (27) ആണ് മരിച്ചത്.[www.malabarflash.com]

തൃക്കണ്ണാട് റെയില്‍വെ അണ്ടര്‍ ബ്രിഡ്ജിന് മുകളിലെ പാളത്തില്‍ വൈകിട്ട് ആറ് മണിയോടെയാണ് അപകടം.

നേരെത്തെ ഗള്‍ഫിലായിരുന്ന ശ്രീരാജ് പുതിയ വിസയടിച്ച് ഗള്‍ഫിന് പോകാനുള്ള ഒരുക്കത്തിലായിരുന്നു.

മത്സ്യതൊഴിലാളിയായ വി.ടി.നാരായണന്റെയും പദ്മിനിയുടെയും മകനാണ്. സഹോദരിമാര്‍: ജയശ്രീ, രാജശ്രീ.

ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ സ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.