ഉദുമ: ബേക്കല്‍ ജന മൈത്രി പോലീസിന്റെയും പാക്യാര ജമാഅത്തിന്റെയും ഇനാറത്തുല്‍ ഇസ് ലാം മദ്രസ പി. ടി. എ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പാക്യാരയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി.[www.malabarflash.com]
ജമാഅത്ത് ഖത്തീബ് മുഹമ്മദ് മുസ്തഫ ബാഖഫി പ്രാര്‍ത്ഥന നടത്തി. ബേക്കല്‍ സി. ഐ വി .കെ വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു. പി .ടി .എ പ്രസിഡണ്ട് ഹാഷിം പാക്യാര അധ്യക്ഷത വഹിച്ചു. ജനമൈത്രി സി. ആര്‍. ഒ എ.എന്‍ സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞു.
സിവില്‍ എക്‌സൈസ് ഓഫീസര്‍ നാരായണന്‍, മാധ്യമ പ്രവര്‍ത്തകന്‍ എബി കുട്ടിയാനം എന്നിവര്‍ ക്ലാസെടുത്തു. സദര്‍ മുഅല്ലിം ഖാലിദ് മൗലവി ചെര്‍ക്കള, ജമാഅത്ത് ജനറല്‍ സെക്രട്ടറി എസ്.എ മുനീര്‍, വൈസ് പ്രസിഡണ്ടുമാരായ പി.എ മുഹമ്മദ് കുഞ്ഞി, എസ്. ഹസൈനാര്‍ സെക്രട്ടറിമാരായ കെ.കെ. അഷറഫ് , ശറഫുദ്ധീന്‍ പാറപ്പള്ളി ,ഓഡിറ്റര്‍ അബ്ദുല്ല തായത്ത് പി. ടി .എ വൈസ് പ്രസിഡണ്ടുമാരായ വൈ അബ്ദുല്‍ റഹ് മാന്‍, ബഷീര്‍ പാക്യാര, അബ്ദുല്ല കുഞ്ഞി ഉദുമ, അബ്ദുല്ല മൗലവി അരീക്കോട്, മൊയ്തു മൗലവി സംസാരിച്ചു.
No comments:
Post a Comment