മധൂര്‍: ഒരുവര്‍ഷം നീണ്ടു നില്‍കുന്ന ഹിദായത്ത് നഗര്‍ ഗവ യു.പി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. സ്‌കൂള്‍ പരിസരത്ത് നടന്ന ചടങ്ങ് മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മാലതി സുരേഷ് ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
വാര്‍ഡ് മെമ്പര്‍ റഷീല അസീസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ബാബുരാജന്‍ എം.ജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സുവര്‍ണ്ണ ജൂബിലി ബ്രോഷര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നന്ദി കേശന്‍ പ്രകാശനം ചെയ്തു.പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ പി.എ സ്വാഗതം പറഞ്ഞു.
അസ്മിനാസ് ഹബീബ്, ഫല്‍ഗുണന്‍, സറീന നൗഫല്‍, സുലൈമാന്‍ എസ്.എം, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ഹുസൈന്‍ മുട്ടത്തോടി, അബ്ദുല്‍ അസീസ്, എം.എ ഖലീല്‍, ജുവൈരിയ്യ, സാജിദ സമീര്‍, ചാക്കോ കെ.എ പ്രസംഗിച്ചു.
സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി പ്രതിഭാ സംഗമം, പൂര്‍വ്വ വിദ്യര്‍ത്ഥി സംഗമം, ആദരവ്, വിദ്യാര്‍ത്ഥി സംഗമം, സുവനീര്‍ പ്രകാശനം, വ്യക്തിത്വ വികസനം, കൗണ്‍സിലിംഗ്, മെഡിക്കല്‍ ക്യാമ്പ്,
ലഹരി വിരുദ്ധ ബോധവല്‍കരണം, രക്ഷിതാക്കള്‍ക്കുള്ള ട്രൈനിംഗ് ക്ലാസുകള്‍, പാചക മത്സരം, മെലാഞ്ചി ഫെസ്റ്റ് എന്നിവ സംഘടിപ്പിക്കും.
ലഹരി വിരുദ്ധ ബോധവല്‍കരണം, രക്ഷിതാക്കള്‍ക്കുള്ള ട്രൈനിംഗ് ക്ലാസുകള്‍, പാചക മത്സരം, മെലാഞ്ചി ഫെസ്റ്റ് എന്നിവ സംഘടിപ്പിക്കും.
No comments:
Post a Comment