ലക്നോ: ഉത്തർപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒന്‍പതു സീറ്റുകളിൽ വിജയം. ബിഎസ്പി, എസ്പി അംഗങ്ങൾ കൂറുമാറിയതോടെ തെരഞ്ഞെടുപ്പു നടന്ന പത്തിൽ ഒന്‍പതു സീറ്റുകളിലും ബിജെപി സ്ഥാനാർഥികൾ വിജയിച്ചു.[www.malabarflash.com]
ഒരു സീറ്റിൽ സമാജ് വാദി പാർട്ടി സ്ഥാനാർഥി വിജയിച്ചു. ജയ ബച്ചനാണ് എസ്പി ടിക്കറ്റിൽ രാജ്യസഭയിലെത്തിയത്. ബിജെപി സ്വതന്ത്ര സ്ഥാനാർഥി അനിൽ അഗർവാൾ ബിഎസ്പി സ്ഥാനാർഥി ഭീം റാവുവിനെ പരാജയപ്പെടുത്തി.
അരുണ്‍ ജയ്റ്റ്ലി, അശോക് ബാജ്പേയ്, വിജയപാൽ സിംഗ് തോമർ, സകൽ ദീപ് രാജ്ഭർ, കന്ത കർഡം, അനിൽ ജയിൽ, ഹർനാഥ് സിംഗ് യാദവ്, ജി.വി.എൽ.നരസിംഹ റാവു, അനിൽ അഗർവാൾ എന്നിവരാണ് യുപിയിൽനിന്ന് ജയിച്ച ബിജെപി സ്ഥാനാർഥികൾ.
നേരത്തെ, ബിജെപി സർക്കാരിനെതിരായ പ്രതിപക്ഷ പാർട്ടി ഐക്യത്തിൽ വിള്ളൽ വീഴ്ത്തി എസ്പി, ബിഎസ്പി അംഗങ്ങൾ ബിജെപിക്കു വോട്ടു ചെയ്തിരുന്നു. ഓരോ അംഗങ്ങളാണ് ബിജെപിക്ക് അനുകൂലമായി കൂറുമാറിയത്. കർണാടകയിൽ നാലു സീറ്റിൽ മൂന്നും കോണ്‍ഗ്രസ് നേടി. ഒരു സീറ്റിൽ ബിജെപി ജയിച്ചു. തെലങ്കാനയിൽ ടിആർഎസ് മൂന്നു സീറ്റുകളും പിടിച്ചെടുത്തു.
നിലവിൽ സഭയിൽ 58 സീറ്റുള്ള ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. തെരഞ്ഞെടുപ്പു കഴിയുന്നതോടെ അംഗബലം എഴുപതിനും മുകളിലെത്തി.

No comments:
Post a Comment