ഹെൽമണ്ട്: അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ സ്റ്റേഡിയത്തിനു സമീപമുണ്ടായ കാർ ബോംബ് ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. 40 പേർക്കു പരിക്കേറ്റു.[www.malabarflash.com]
ഗാസി മുഹമ്മദ് അയൂബ് ഖാൻ സ്റ്റേഡിയത്തിൽ ഗുസ്തി മത്സരം നടക്കവെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. സ്റ്റേഡിയത്തിൽനിന്നു പുറത്തുവന്നവരിലേക്കു കാർ ഓടിച്ചുകയറ്റുകയായിരുന്നു എന്നാണു സൂചന. സ്ഫോടനത്തിൽ പരിക്കേറ്റവരെ ലഷ്കർ ഗായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രവിശ്യ ആരോഗ്യവകുപ്പ് മേധാവി അമിനുള്ള അബെദ് അറിയിച്ചു.
അഫ്ഗാൻ പുതുവത്സരാഘോഷത്തിനുശേഷം ആളുകൾ വീടുകളിലേക്കു മടങ്ങവെയാണു ബോംബ് പൊട്ടിത്തെറിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

No comments:
Post a Comment