കൊച്ചി: മലയാളി യുവാക്കളെ വിദേശത്തേക്കു കടത്തി ഭീകരസംഘടനയ്ക്കു കൈമാറിയെന്ന കേസിൽ വിചാരണ നേരിട്ട ബിഹാർ സ്വദേശിനി യാസ്മിൻ മുഹമ്മദി(30)ന് എൻഐഎ പ്രത്യേക കോടതി ഏഴു വർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു.[www.malabarflash.com]
കാസർകോട് സ്വദേശികളായ യുവാക്കളെ 2016ൽ അഫ്ഗാനിസ്ഥാനിലേക്കു കടത്തിയ സംഭവത്തിലാണ് എൻഐഎ കേസ് റജിസ്റ്റർ ചെയ്തത്. ഒന്നാം പ്രതി അബ്ദുൽ റാഷിദ് ഇപ്പോഴും അഫ്ഗാനിസ്ഥാനിലാണ്.
യാസ്മിൻ പ്രായപൂർത്തിയാവാത്ത മകനോടൊപ്പം അഫ്ഗാനിസ്ഥാനിലെ ഐഎസ് അധിനിവേശ മേഖലയിലേക്കു കടക്കാൻ ഒരുങ്ങുമ്പോൾ 2016 ജൂലൈ 30ന് ആണ് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ പിടിക്കപ്പെട്ടത്. കേരളത്തിൽ വിചാരണ ചെയ്യുന്ന ആദ്യ ഐഎസ് കേസാണിത്.
യാസ്മിൻ മുഹമ്മദ് ചെയ്ത കുറ്റത്തിന്റെ ഗൗരവവും സാഹചര്യങ്ങളും പരിശോധിക്കുേമ്പാൾ ശിക്ഷയിൽ ഇളവു നൽകാൻ കഴിയില്ലെന്നു വിചാരണക്കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, പ്രതിയുടെ പ്രായത്തിനൊപ്പം സ്ത്രീയാണെന്ന കാര്യവും പരിഗണിച്ചാണു ശിക്ഷാ കാലാവധി ഏഴു വർഷമാക്കിയതെന്നു കോടതി വ്യക്തമാക്കി.
മുഖ്യപ്രതി അബ്ദുല്ല അബുൽ റാഷിദിനൊപ്പം ഐഎസിൽ ചേരാൻ ഗൂഢാലോചന നടത്തിയതിനു മൂന്നു വർഷം തടവ്, ഇന്ത്യയുമായി സഖ്യത്തിലുള്ള രാഷ്ട്രത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച കുറ്റത്തിന് ഏഴ് വർഷം തടവും 25,000 രൂപ പിഴയും, നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ച് ഏഴു വർഷം തടവുമാണു കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് ഏഴു വർഷം അനുഭവിച്ചാൽ മതി.

No comments:
Post a Comment