Latest News

വെട്ടേറ്റ് മാതാവ് മരിച്ച‌ു; മകൻ കസ്റ്റഡിയിൽ

പെരിന്തൽമണ്ണ: മാതാവ് വെട്ടേറ്റു മരിച്ച‌ു. മകനെ പോലീസ് കസ്‌റ്റഡിയിലെട‌ുത്ത‌ു. ആനമങ്ങാട് മണലായയിലെ പ‌ൂക്കാട്ട‌ുതൊടി ഹംസയ‌ുടെ ഭാര്യ നഫീസ(55)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം.[www.malabarflash.com]

കഴ‌ുത്തിന് വെട്ടേറ്റ നഫീസയെ ബന്ധ‌ുക്കള‌ും അയൽവാസികള‌ും ചേർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശ‌ുപത്രിയിലേക്ക് കൊണ്ട‌ുപോക‌ുന്നതിനിടെയാണ് മരിച്ചത്. മകൻ നൗഷാദിനെ(35)യാണ് പെരിന്തൽമണ്ണ പോലീസ് കസ്‌റ്റഡിയിലെട‌ുത്തത്. ഇയാൾക്ക് മാനസികാസ്വാസ്‌‍‌ഥ്യം ഉള്ളതായി പോലീസ് അറിയിച്ച‌ു.

നഫീസയ‌ുടെ മ‌ൃതേദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശ‌ുപത്രിയിൽ പോസ്‌‌‌റ്റ്മോർട്ടം നടത്തി. കബറടക്കം ഞായറാഴ്ച രാവിലെ ഏഴിനു മണലായ ജ‌ുമാ മസ്‌ജിദിൽ നടക്ക‌ും. മറ്റ‌ു മക്കൾ: ത്വൽഹത്ത്(സൗദി), മ‌ുഹമ്മദ് നിഷാദ്(മലേഷ്യ), ഷമീറ. മര‌ുമക്കൾ: സെയ്‌തലവി, നാജിയ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.