ഏറ്റുമാനൂർ: വീട്ടമ്മ വെട്ടേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂരിലാണ് നാടിനെ നടുക്കിയ കൊലപാതകം. ഇടുക്കി മുരിക്കാശേരി ഓലിക്കൽ മാത്യു ദേവസ്യ(പാപ്പച്ചൻ - 69)യാണ് ഭാര്യ മേരി (67)യെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്.[www.malabarflash.com]
പേരൂരിൽ വാടകയ്ക്കു താമസിക്കുന്ന മകൾ ജോയിസിനും ഭർത്താവ് സജുവിനുമൊപ്പമാണ് മാത്യുവും മേരിയും ഏതാനും ദിവസങ്ങളായി താമസിച്ചിരുന്നത്. മകളുടെ മകൻ റിച്ചാർഡി(10)നൊപ്പം കിടന്നുറങ്ങുകയായിരുന്ന മേരിക്ക് ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് വെട്ടേറ്റത്. തൊട്ടടുത്ത മുറിയിൽ ഇളയ കുട്ടി എഡ്വിനൊപ്പം ഉറങ്ങുകയായിരുന്ന സജുവും ജോയിസും ബഹളം കേട്ട് എത്തുന്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന മേരിയെയും വെട്ടുകത്തിയുമായി നിൽക്കുന്ന മാത്യുവിനെയുമാണു കാണുന്നത്. അവർ പോലീസിനെ വിവരമറിയിച്ചു.

സമീപത്തുതന്നെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ഉടൻ സംഭവസ്ഥലത്തെത്തി മാത്യുവിനെ കസ്റ്റഡിയിലെടുത്തു. മേരിയെ പോലീസ് തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ മൂന്നോടെ മരിച്ചു. മേരിയോടൊപ്പം കിടന്നുറങ്ങിയ കൊച്ചുമകൻ റിച്ചാർഡിനും പരിക്കുണ്ട്. റിച്ചാർഡ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലാണ്.
മേരിയുടെ ശരീരത്തിൽ 54 വെട്ടുകൾ ഉണ്ടായിരുന്നു. കഴുത്തിനേറ്റ മുറിവും കത്തിയുടെ പിടികൊണ്ട് ഇടിച്ചപ്പോൾ തലയ്ക്കേറ്റ ക്ഷതവുമാണു മരണ കാരണം. മേരിയെ ആക്രമിച്ചതിനിടയിൽ കത്തികൊണ്ടാണ് റിച്ചാർഡിന്റെ തലയ്ക്കു പരിക്കേറ്റത്.
വീട്ടിലെ കാര്യങ്ങൾ തീരുമാനിക്കുന്പോൾ ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നത പതിവായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. സംശയമാണ് മേരിയെ കൊല്ലാൻ കാരണമെന്നു പറയുന്നു. മാത്യുവിനു മാനസിക അസ്വസ്ഥതകൾ ഉള്ളതായി ഭാര്യ പറയുമായിരുന്നത്രേ. ഇതിൽ മാത്യു പ്രകോപിതനായിരുന്നെന്നും പോലീസ് പറയുന്നു.
ഇടുക്കി മുരിക്കാശേരി രാജമുടി പള്ളിക്കു സമീപമാണ് ഇവരുടെ വീട്. മകളുടെ ഭർത്താവ് സാജു വിദേശത്തായിരുന്നതിനാൽ ആറു മാസം മുന്പ് പാപ്പച്ചനും മേരിയും കൊച്ചുമക്കളെ പരിപാലിക്കാനായി മകൾക്കൊപ്പം താമസിച്ചു വരികയായിരുന്നു. സാജു ജോസഫ് വിദേശത്തുനിന്നു അടുത്തിടെയാണു നാട്ടിലെത്തിയത്. പുതുപ്പള്ളി സ്വദേശികളായ ഇവർ രണ്ടു മാസം മുന്പു മാത്രമാണ് പേരൂരിൽ വാടക വീട്ടിൽ താമസം തുടങ്ങിയത്.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു കൈമാറി. മുരിക്കാശേരി രാജമുടി ക്രിസ്തു രാജ പള്ളിയിൽ സംസ്കാരം നടത്തി.
ഏറ്റുമാനൂർ സി ഐ എ.ജെ. തോമസ്, എസ്ഐ കെ.ആർ. പ്രശാന്ത്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു നടപടി പൂർത്തീകരിച്ചത്.

No comments:
Post a Comment