കോഴിക്കോട്: ഏർവാടിയിലേക്ക് തീർഥയാത്രപോയ കാർ മറിഞ്ഞ് കുടുംബത്തിലെ രണ്ടുപേർ മരിച്ചു. മലപ്പുറം ജില്ലയിൽ വാഴയൂർ പഞ്ചായത്തിലെ മേലെ പുതുക്കോട് കരിമ്പിൽപൊറ്റ ചന്ദ്രൻതൊടി മുഹമ്മദ് (60), മകൾ ചാലിയം ബീച്ച് റോഡ് കോവിൽക്കാരൻറകത്ത് ഷംസുദ്ദീന്റെ ഭാര്യ മുംതാസ് (35) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
മുഹമ്മദും ഭാര്യയും കുട്ടികളും പേരമക്കളുമടങ്ങുന്ന പതിനൊന്നംഗ സംഘം ഞായറാഴ്ച രാത്രിയാണ് ഏർവാടിയിലേക്ക് പോയത്. മടങ്ങുംവഴിയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച ഇന്നോവ കാർ തമിഴ്നാട്ടിലെ പൊള്ളാച്ചി-മുതുമല റോഡിൽ കരൂരിനു സമീപം ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. ആശുപത്രിയിലെത്തുേമ്പാഴേക്കും മുഹമ്മദും മുംതാസും മരിച്ചു.
മുഹമ്മദിന്റെ ഭാര്യ സുഹറ (55), മുഹമ്മദ് സിനാൻ (28), ആഷിഖ് റഹ്മാൻ (26), മുനീറ (32), മരിച്ച മുംതാസിന്റെ മക്കളായ ഷിജില നർഗീസ് (13), ആയിഷ ഫൻഹ (12), ഷഹന ഷെറിൻ (10) എന്നിവെര പരിക്കുകളോടെ കരൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏന്തീൻകുട്ടി, ഇബ്രാഹിം, അബൂബക്കർ, അബ്ദുൽ റസാഖ്, സുബൈദ എന്നിവരാണ് മരിച്ച മുഹമ്മദിെൻറ സഹോദരങ്ങൾ.
No comments:
Post a Comment