Latest News

നടിയെ അപമാനിക്കാന്‍ ശ്രമം; പിടിയിലായ പ്രതി മാപ്പു പറഞ്ഞ് ജാമ്യത്തിലിറങ്ങി

കോഴിക്കോട്: മുക്കത്ത് യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഗോതമ്പ് റോഡ് ചേലാംകുന്ന് കോളനിയില്‍ താമസിക്കുന്ന മനു അര്‍ജുനാണ് (21) പിടിയിലായത്. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.[www.malabarflash.com]

ചൊവ്വാഴ്ച ഉച്ചയോടെയാണ് മുക്കം എസ്.ഐ. കെ.പി.അഭിലാഷിന്റെ നേതൃത്വത്തില്‍ മനു അര്‍ജുനെ വീട്ടില്‍ നിന്ന് പിടികൂടിയത്. യുവനടി മുക്കം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 

സംഭവത്തെ തുടര്‍ന്ന് പ്രതി ഫോണില്‍ യുവനടിയോട് മാപ്പ് പറഞ്ഞതായും പോലീസ് പറഞ്ഞു. കേരള പോലീസ് ആക്ട് പ്രകാരം കേസെടുത്ത മനു അര്‍ജുനെ വൈകുന്നേരത്തോടെ ജാമ്യം നല്‍കി വിട്ടയച്ചു.

തിങ്കളാഴ്ച മുക്കത്ത് പുതുതായി ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മലയാളത്തിലെ പ്രമുഖ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ചത്. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.