Latest News

ആസിഡ് ആക്രമണത്തില്‍ ഭർത്താവു മരിച്ച സംഭവം: ഭാര്യ അറസ്റ്റിൽ

മലപ്പുറം: ആസിഡ് ആക്രമണത്തില്‍ ഭർത്താവു മരിച്ച സംഭവത്തില്‍ ഭാര്യ സുബൈദയെ പോലീസ് അറസ്റ്റ് ചെയ്തു.മലബാർ സൗണ്ട്സ് ഉടമ മലപ്പുറം ഉമ്മത്തൂർ സ്വദേശി ബഷീർ (48) ആണ് മരിച്ചത്.[www.malabarflash.com]

സുബൈദയെയും സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. തെളിവുകള്‍ ശേഖരിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു പോലീസ് ഇതുവരെ. സിഐ. എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിച്ചത്.

ഏപ്രിൽ 20ന് രാത്രി 11നു ബഷീറിന്റെ മുണ്ടുപറമ്പിലെ വാടക വീട്ടിലെത്തിയവർ വീട്ടിനുള്ളിൽ കടന്നു മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 21ന് രാത്രി 12.15ന് ആണു മരിച്ചത്. 

കുറച്ചുദിവസമായി സുബൈദ പോലീസ് കസ്റ്റഡിയിലായിരുന്നു. ഭർത്താവിനു പരസ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി മുഖത്ത് ആസിഡ് ഒഴിച്ചു വികൃതമാക്കുകയായിരുന്നു ലക്ഷ്യമെന്നും സുബൈദ പോലീസിനോടു പറഞ്ഞു. 

കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കി. ഇവർ കുറ്റം സമ്മതിച്ചതിനെത്തുടർന്ന് അറസ്റ്റ് രേഖപ്പെടുത്..

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.