Latest News

സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് മുഹിമ്മാത്തിന്റെ ആദരം സമര്‍പ്പിച്ചു

പുത്തിഗെ : അര നൂറ്റാണ്ട് കാലം സുന്നി പ്രസ്ഥാനത്തിന് ധീര നേതൃത്വം നല്‍കി വരുന്ന പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് മുഹിമ്മാത്ത് ഉറൂസ് വേദിയില്‍ ആദരം സമര്‍പ്പിച്ചു.[www.malabarflash.com] 

മുഹിമ്മാത്തിന്റെ ഉത്ഭവം മുതല്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ക്ക് നല്‍കിയ ആത്മീയ പിന്തുണയും മുഹിമ്മാത്തിനോടുള്ള പ്രതിബദ്ധതയും പരിഗണിച്ചാണ് ഉറൂസ് നഗരിയില്‍ അലി ബാഫഖി തങ്ങളെ ആദരിച്ചത്.

നൂറു കണനക്കിന് മുതഅല്ലിമുകളും പണ്ഡിത പ്രതിഭകളും അണി നിരന്ന പ്രൗഢ വേദിയില്‍ സമസ്ത ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയയാണ് സ്ഥാന വ്‌സ്ത്രണണിയിച്ച് ആദരവ് കൈമാറിയത്. മുഹിമ്മാത്ത് സമ്മേളന സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അനുമോദന പ്രസംഗം നടത്തി.

സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹദല്‍ തങ്ങള്‍, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് ശഹീര്‍ ബുഖാരി തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ തങ്ങള്‍, സയ്യിദ് ബശീര്‍ തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ഹാജി അമീറലി ചൂരി, ഹമീദ് പരപ്പ, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.