കാസര്‍കോട്: കാശ്മീരിലെ കത്വ സംഭവത്തിലെ പ്രതികളെ പുറത്തുകൊണ്ട് വന്ന നിയമപാലകരിലും പ്രക്ഷോഭവുമായി ഇറങ്ങിയ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമാണ് മതേതര ഇന്ത്യയുടെ പ്രതീക്ഷയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.[www.malabarflash.com]
മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി അണങ്കൂരില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട്് അജ്മല്‍ തളങ്കര അധ്യക്ഷത വഹിച്ചു. ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
യുവ കാര്‍ട്ടൂണിസ്റ്റിനുള്ള ദേശീയ അവാര്‍ഡ് നേടിയ അലി ഹൈദറിന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീനും സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള ഗോള്‍ഡ് മെഡല്‍ മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാനും വിതരണം ചെയ്തു.
ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുള്ള, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.ജി.സി ബഷീര്‍, യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗം ശിബു മീരാന്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് അഷ്റഫ് എടനീര്‍, ടി.ഡി കബീര്‍, മാഹിന്‍ കേളോട്ട്, അഡ്വ. വി.എം മുനീര്‍, മൊയ്തീന്‍ കൊല്ലമ്പാടി, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, നാസര്‍ ചായിന്റടി, മന്‍സൂര്‍ മല്ലത്ത്, ഹാരിസ് പട്‌ള, എം.എ നജീബ്, അസീസ് കളത്തൂര്‍, കെ.എം ബഷീര്‍, എ.എ അസീസ്, ഖാലിദ് പച്ചക്കാട്, ഹമീദ് ബെദിര, സഹീര്‍ ആസിഫ്, സിദീഖ് സന്തോഷ് നഗര്‍, സിഐഎ ഹമീദ്, സഹീദ് വലിയ പറമ്പ്, റഹ്മാന്‍ തൊട്ടാന്,റഷീദ് തുരുത്തി, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, ശരീഫ് ജാല്‍സൂര്‍, മൊയ്ദീന്‍ കുഞ്ഞി കെ കെ പുറം, അഷ്റഫ് പച്ചക്കാട്, റഷീദ് ഗസാലി, കെ.എം അബ്ദുല്‍ റഹിമാന്‍, മുജീബ് തളങ്കര, സഹദ് ബാങ്കോട്, റഫീഖ് വിദ്യാനഗര്‍, ഖലീല്‍ അബൂബക്കര്‍, ഹബീബ് എ.എച്ച്, സി.എ അബ്ദുല്ലക്കുഞ്ഞി, അബൂബക്കര്‍ ഹാജി തുരുത്തി, റസാഖ് ബെദിര, ഹസന്‍ കുട്ടി പതിക്കുന്ന് പ്രസംഗിച്ചു.
ഇര്‍ഷാദ് ഹുദവി പ്രാര്‍ത്ഥന നടത്തി. സമ്മേളനത്തിന് മുന്നോടിയായി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും സമ്മേളന നഗരിയിലേക്ക് നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകര്‍ അണിനിരന്നു.
No comments:
Post a Comment