Latest News

വിവാഹ വിഡിയോയിൽ നഗ്നദൃശ്യങ്ങൾ കൂട്ടിച്ചേർത്ത് മോർഫിങ്: മുഖ്യപ്രതി പിടിയിൽ

കോഴിക്കോട്: വടകര വിവാഹ വിഡിയോ മോർഫിങ് കേസിലെ മുഖ്യ പ്രതി ബിബീഷ് പിടിയിൽ. വിവാഹ വിഡിയോകൾ അശ്ലീല വിഡിയോകളാക്കി മാറ്റിയത് ബിബീഷ് ആണ്. വടകരയിലെ സ്റ്റുഡിയോ ഉടമ ഉൾപ്പെടെ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി ഇടുക്കിയിൽനിന്നാണ് ബിബീഷിനെ അറസ്റ്റ് ചെയ്തത്.[www.malabaflash.com]

വിവാഹ ഫോട്ടോയെടുക്കുന്നതിനിടെ ശേഖരിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു നഗ്നചിത്രങ്ങളാക്കി മാറ്റുന്ന ഇയാൾക്കെതിരെ കോഴിക്കോട് വടകരയിൽ പത്തിലധികം സ്ത്രീകളും അവരുടെ ബന്ധുക്കളും പോലീസിൽ പരാതി നൽകിയിരുന്നു. 

നാല്‍പ്പതിനായിരത്തിലധികം ചിത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ഹാര്‍ഡ് ഡിസ്ക് കണ്ടെടുത്തെങ്കിലും സ്റ്റുഡിയോയിലെ ഫോട്ടോ എഡിറ്ററായിരുന്ന ബിബീഷ് ഒളിവിൽ പോവുകയായിരുന്നു.
വിവാഹ ഫോട്ടോയെടുക്കുന്ന തിരക്കില്‍ കൂടുതല്‍ ചിത്രങ്ങള്‍ മൊബൈലിലും പകര്‍ത്തും. പ്രത്യേക ഹാര്‍ഡ് ഡിസ്കില്‍ സൂക്ഷിക്കും. സുന്ദരിമാരുടെ ചിത്രങ്ങള്‍ കംപ്യൂട്ടറിന്റെ സഹായത്തോടെ രൂപമാറ്റം വരുത്തും. നേരിട്ട് അറിയാവുന്നവരെ വിളിച്ചു ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തും. ഒരേ കുടുംബത്തിലെ വ്യത്യസ്ത സ്ത്രീകള്‍ക്കു സമാന അനുഭവമുണ്ടായപ്പോഴാണു പോലീസില്‍ പരാതി നല്‍കിയത്. കുട്ടികളുടെ ഫോട്ടോയും മോര്‍ഫ് ചെയ്തതായി പരാതിയുണ്ട്.
ഫോട്ടോയില്‍ നഗ്നദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഇയാള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചിരുന്നത്. നേരത്തെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണമുണ്ടായില്ലെന്നാണ് ആക്ഷേപം. ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനൊപ്പം മറ്റെന്തെങ്കിലും തരത്തില്‍ സ്ത്രീകളെ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.