കലിഫോർണിയ: വടക്കൻ കലിഫോർണിയയിൽ സാൻഫ്രാൻസിസ്കോയ്ക്കു സമീപം സാൻബ്രൂണോയിലെ യൂട്യൂബ് ആസ്ഥാനത്തുണ്ടായ വെടിവയ്പിൽ മൂന്നുപേർക്കു പരുക്കേറ്റു. ആക്രമണം നടത്തിയ മുപ്പത്തൊൻപതുകാരി നസീം അഘ്ദാമിനെ കെട്ടിടത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.[www.malabarflash.com]
തന്റെ വിഡിയോകൾ ഫിൽട്ടർ ചെയ്യുന്നതായി ഇവർ യൂട്യൂബിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ടേംസ് ഓഫ് കണ്ടീഷൻസ് ലംഘിച്ചെന്ന് ആരോപിച്ച് യൂട്യൂബ് ഇവരുടെ ചാനൽ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഇതിനിടയിലാണ് അക്രമസംഭവം ഉണ്ടായത്. nasimesabz.com എന്ന വെബ്സൈറ്റും ഇവർക്കുണ്ട്.
കൈത്തോക്കുമായി യൂട്യൂബ് ആസ്ഥാനത്തെത്തിയ ഇവർ ജീവനക്കാർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. പരുക്കേറ്റ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിലൊരാളുടെ അവസ്ഥ ഗുരുതരമാണ്.
കൈത്തോക്കുമായി യൂട്യൂബ് ആസ്ഥാനത്തെത്തിയ ഇവർ ജീവനക്കാർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. പരുക്കേറ്റ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിലൊരാളുടെ അവസ്ഥ ഗുരുതരമാണ്.
സ്ഥാപനത്തിന്റെ ഔട്ട്ഡോർ പാഷ്യോ, ഡൈനിങ് കോർട്ട്‌യാർഡ് ഭാഗത്തേക്കാണ് ഉച്ചഭക്ഷണസമയത്തു നസീമെത്തിയത്. കെട്ടിടത്തിനുള്ളിൽ പ്രവേശിക്കുന്നതിനു മുൻപുതന്നെ വെടിയുതിർത്തുതുടങ്ങിയിരുന്നു.
ഈ മേഖലയിൽനിന്ന് ഒഴിഞ്ഞുനിൽക്കണമെന്നു പോലീസ് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പു നൽകിയിരുന്നു. വെടിയൊച്ച കേട്ടതായും ആളുകൾ പരിഭ്രാന്തരാണെന്നും ജീവനക്കാരിൽ ചിലർ ട്വീറ്റ് ചെയ്തു. അന്വേഷണം നടക്കുകയാണെന്ന് യുട്യൂബ് ഉടമകളായ ഗൂഗിൾ അറിയിച്ചു.

No comments:
Post a Comment