Latest News

ഡോക്ടറുടെ വീട്ടിലെ പരിശോധനാ സ്ഥലത്തെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം

പാലക്കാട്: തച്ചനാട്ടുകര കരിങ്കല്ലത്താണിയിലെ സ്വകാര്യ ഡോക്ടറുടെ വീട്ടിലെ പരിശോധന മുറിയോടു ചേർന്ന ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.[www.malabarflash.com] 

കരിങ്കല്ലത്താണി ചോലയിൽ ഡോ.അബ്ദുൽ റഹ്മാൻ, ഭാര്യ ‍ഡോ. ഹസീന റഹ്മാൻ എന്നിവർ താമസിക്കുന്ന വീട്ടിലെ പരിശോധന മുറിയോടു ചേർന്ന് രോഗികൾക്ക് ഉപയോഗിക്കാനുള്ള ശുചിമുറിയുടെ ക്ലോസറ്റിലാണ് പൂർണ വളർച്ചയെത്തിയ പെൺകുട്ടിയുടെ ജഡം കണ്ടെത്തിയത്. 

വെളളിയാഴ്ച രാവിലെ വീട്ടുജോലിക്കാരി ക്ലോസറ്റ് അടഞ്ഞ നിലയിലാണെന്നു ഡോക്ടറെ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഡോക്ടർ, അടുത്ത വീട്ടിൽ ജോലിയെടുത്തിരുന്ന പ്ലംബർമാരെ വിളിച്ചു വരുത്തി. ഇവർ വന്നു പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ തല ഭാഗം ക്ലോസറ്റിൽ കണ്ടത്.

ഡോക്ടറുടെ പരാതിയെത്തുടർന്ന് എസ്ഐ എം. രാജഗോപാലന്റെ നേതൃത്വത്തിൽ നാട്ടുകൽ പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഷെ‍ാർണൂർ ഡിവൈഎസ്പി മുരളിധരനും സ്ഥലം പരിശോധിച്ചു. തുടർന്ന് മഞ്ചേരി ഗവ. ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഒരു ദിവസത്തെ പഴക്കം തോന്നിക്കുന്നതായി പൊലീസ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.