Latest News

വിവാഹം നിശ്ചയിച്ച മലയാളി വിദ്യാര്‍ഥിനി ബെംഗളുരുവില്‍ ആത്മഹത്യ ചെയ്തു

ബെംഗളുരു: പെരിന്തല്‍മണ്ണ കുന്നക്കാവ് സ്വദേശിനിയെ ബെംഗളുരുവില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കുന്നക്കാവ് സ്വദേശി അച്യുതന്റെ മകള്‍ മഞ്ജുഷ(27)യാണ് മരിച്ചത്.[www.malabarflash.com]

ദൊഡ്ഡബെല്ലാപുര ആത്രേയ ആയുര്‍വേദ കോളേജിലെ വിദ്യാര്‍ഥിനിയായിരുന്ന മഞ്ജുഷയെ വാടകവീട്ടില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടത്.

ഏപ്രില്‍ 26-ന് വിവാഹം നിശ്ചയിച്ചിരുന്നതാണ്. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. അമ്മ: വിജയലക്ഷ്മി. സഹോദരി: മൃദുല. യെലഹങ്ക കെ.എം.സി.സി.യുടെ സഹായത്തോടെ മൃതദേഹപരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോയി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.