Latest News

സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ 40 യാത്രക്കാരുമായി കണ്ണൂരിലേയ്‌ക്ക്‌ വരികയായിരുന്നു ബസ്‌ റാഞ്ചി

മൈസൂര്‍: സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ 40 യാത്രക്കാരുമായി ബസ്‌ റാഞ്ചി കൊണ്ടുപോയി. ഒരു മണിക്കൂറോളം സമയം യാത്രക്കാരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി അക്രമികള്‍ വിലപേശി. ഇതിനിടയില്‍ യാത്രക്കാരില്‍ ഒരാള്‍ തന്ത്രപരമായി പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന്‌ പോലീസ്‌ തോക്കുകളുമായി രഹസ്യകേന്ദ്രം വളഞ്ഞ്‌ അക്രമികളെ അറസ്റ്റു ചെയ്‌തു.[www.malabarflash.com]

ശനിയാഴ്ച  പുലര്‍ച്ചെ മൈസൂരിനു സമീപത്ത്‌ ആര്‍ വി കോളേജിനു അടുത്താണ്‌ സംഭവം. 40 യാത്രക്കാരുമായി കണ്ണൂരിലേയ്‌ക്ക്‌ വരികയായിരുന്നു ബസ്‌. 

പുലര്‍ച്ചെ ആര്‍ വി കോളേജിനു സമീപത്തു എത്തിയപ്പോള്‍ ബൈക്കുകളിലെത്തിയ സംഘം ബസ്‌ തടഞ്ഞു നിര്‍ത്തി. പോലീസുകാരാണെന്നു പറഞ്ഞാണ്‌ ബസ്‌ തടഞ്ഞത്‌. ബസിനകത്തു കയറിയ അക്രമികള്‍ ഡ്രൈവറെ മര്‍ദ്ദിച്ച ശേഷം പുറത്തിറക്കി ബസുമായി പോവുകയായിരുന്നു. പോലീസാണെന്നു പറഞ്ഞതിനാല്‍ യാത്രക്കാര്‍ ആരും പ്രതികരിച്ചതുമില്ല. 

എന്നാല്‍ പോലീസ്‌ സ്റ്റേഷനു പകരം ആര്‍ കെ നഗര്‍, പട്ടണ ഗരെയിലെ ഒരു ഹോഡൗണിലേക്കാണ്‌ ബസ്‌ കൊണ്ടുപോയത്‌.
അവിടെ എത്തിച്ചതിനു ശേഷം സംഘം വിലപേശാന്‍ തുടങ്ങി. ഇതോടെ സ്‌ത്രീകളും കുട്ടികളും ഭയന്നുവിറക്കാന്‍ തുടങ്ങി. സാമ്പത്തിക ലക്ഷ്യമാണ്‌ അക്രമികളുടേതെന്നു മനസ്സിലാക്കിയ യാത്രക്കാരില്‍ ഒരാള്‍ തന്ത്രപരമായി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

ഉടന്‍ സ്ഥലത്തേയ്‌ക്ക്‌ കുതിച്ചെത്തിയ 30 വോളം വരുന്ന പോലീസ്‌ സംഘം ഗോഡൗണ്‍ വളഞ്ഞ്‌ തോക്കു ചൂണ്ടിയാണ്‌ അക്രമികളെ കീഴടക്കിയത്‌. അക്രമികളെ അറസ്റ്റു ചെയ്‌ത ശേഷം ബസിനെ യാത്ര തുടരാന്‍ അനുവദിച്ചു.
കണ്ണൂര്‍ സ്വദേശികളായ ഏതാനും പേരാണ്‌ ബസിന്റെ ഉടമകള്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.