Latest News

പ്രകൃതി സംരക്ഷണത്തിനുള്ള ആഹ്വാനവുമായി 'പച്ചവെള്ളം' പെയിന്റിംഗ് എക്സിബിഷന്‍

ഉദുമ: ലോകത്തിലെ ജലദൗര്‍ലഭ്യതയുടെ ദൈന്യത കേള്‍ക്കുമ്പോള്‍ അതൊന്നും തങ്ങളെക്കുറിച്ചല്ലെന്നും തങ്ങള്‍ക്ക് അത് ബാധകമല്ലെന്നും ചിന്തിക്കുന്ന മലയാളികള്‍ ഇനി വരള്‍ച്ചയുടെയും ജലദൗര്‍ലഭ്യത്തിന്റെയും കെടുതികള്‍ നേരിട്ടനുഭവിച്ചറിയാന്‍ പോവുകയാണെന്ന മുന്നറിയിപ്പ് നല്‍കി അറുപത് കൊച്ചു കലാകാരന്മാരുടെ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചു.[www.malabarflash.com]

ജലചൂഷണം നിര്‍ത്തൂ പ്രകൃതിയെ സംരക്ഷിക്കൂ എന്ന സന്ദേശവുമായി പാലക്കുന്ന് ജെ.സി.ഐയുടെ നേതൃത്വത്തില്‍ പാലക്കുന്ന് ടൗണിലാണ് പെയിന്റിംഗ് എക്‌സിബിഷന്‍ ഒരുക്കിയത്.

കേരള ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവായ ചിത്രകാരന്‍ വിനോദ് അമ്പലത്തറയുടെ ശിഷ്യന്മാര്‍ തയാറാക്കിയ പെയിന്റിംഗുകളാണ് പ്രദര്‍ശിപ്പിച്ചത്. വളര്‍ന്നുവരുന്ന തലമുറയ്ക്ക് മുതിര്‍ന്നവരെക്കാള്‍ പ്രകൃതി ബോധമുണ്ടെന്ന് ഓരോ പെയിന്റിഗും കാണാനെത്തിയവര്‍ പറഞ്ഞു.

പ്രകൃതിയില്‍ വരുന്നമാറ്റങ്ങള്‍ ആശങ്കയോടെയാണ് കുട്ടികള്‍ നോക്കിക്കാണുന്നത്. മരം വെട്ടിനിരത്തിയും മലതുരന്നും മണല്‍വാരിയും നിര്‍ദ്ദാക്ഷിണ്യം പ്രകൃതിയെ ചൂഷണം മുതിര്‍ന്നവരോടുള്ള പ്രതിഷേധം കുട്ടികളുടെ ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നു. നിറയെ പച്ചപ്പും ജലസമൃദ്ധിയും നിറഞ്ഞ അവരുടെ ലോകം ഓരോരുത്തരും വരച്ചുകാട്ടി. മാഞ്ഞു പോകുന്ന പ്രകൃതിയെ കുട്ടികള്‍ ക്യാന്‍വാസില്‍ പുനര്‍ സൃഷ്ടിച്ച് സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. ചൂഷണം തുടര്‍ന്നാല്‍ ഇനി പച്ചപ്പ് അവശേഷിക്കുക ക്യാന്‍വാസിലും ചിത്രങ്ങളിലും മാത്രമായിരിക്കുമെന്ന് കുട്ടികള്‍ പറയാതെ പറയുന്നു.

സൗജന്യ കളിമണ്‍ ശില്പ നിര്‍മ്മാണ പരിശീലനക്കളരിയും വിനോദ് അമ്പലത്തറയുടെ നേതൃത്വത്തില്‍ നടന്നു.

പ്രമുഖ ചിത്രകാരന്‍ കെ.എ ഗഫൂര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ജെ.സി.ഐ പാലക്കുന്ന് പ്രസിഡണ്ട് റഹ്മാന്‍ പൊയ്യയില്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടര്‍ സതീഷ് പൂര്‍ണിമ സ്വാഗതം പറയും. മുരളി കരിപ്പോടി, അജിത് കളനാട്, കെ.വി സുരേഷ് കുമാര്‍ പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.