ലക്‌നൗ: ഉന്നാവ് ബലാത്സംഗ കേസില്‍ കുറ്റാരോപിതനായ ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ കുല്‍ദീപ് സിങ്ങിനെ സിബിഐ അറസ്റ്റുചെയ്തു. രാവിലെ കസ്റ്റഡിയിലെടുത്ത ഇയാളെ സിബിഐ ചോദ്യം ചെയ്തുവരികയായിരുന്നു.[www.malabarflash.com]
വ്യാഴാഴ്ച രാത്രിയാണ് ഉന്നാവ് കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തത്. കുല്‍ദീപ് സിങിനെ അറസ്റ്റ് ചെയ്യാന്‍ വെളളിയാഴ്ച അലഹബാദ് കോടതി ഉത്തരവിട്ടിരുന്നു.
കുല്‍ദീപ് സിങ്ങിനെതിരെ മൂന്ന് കേസുകളെടുത്താണ് സിബിഐ അന്വേഷണം നടത്തുന്നത്. പോക്സോ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ബലാത്സംഗം, കലാപം ഉണ്ടാക്കല്‍, കേസിലെ ഇരയുടെ പിതാവ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് അന്വേഷണം നടക്കുന്നത്.
ഇതിനിടെ, ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുക്കളെ സിബിഐ ലഖ്‌നൗവിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

No comments:
Post a Comment