കാസര്‍കോട്: ചന്ദ്രഗിരി റോഡ് പിളര്‍ന്നുമാറ്റിയ മലയ്ക്ക് ഇനി കയറിന്റെ കവചം. ഇടിഞ്ഞുവീഴാന്‍പാകത്തില്‍ ചന്ദ്രഗിരി കെ.എസ്.ടി.പി. റോഡിന് ഇരുഭാഗത്തുമായി നില്‍ക്കുന്ന ഭിത്തിക്ക് കയര്‍മാറ്റ് ഇട്ടുതുടങ്ങി.[www.malabarflash.com]
ചളിയങ്കോട് പുതിയപാലത്തിന് സമീപം 12 മീറ്റര്‍ ഉയരത്തിലും 70 മീറ്റര്‍ വീതിയിലുമാണ് മാറ്റ് വിരിച്ചത്. ഉറപ്പുകുറഞ്ഞ മണ്ണുള്ള മറ്റ് സ്ഥലങ്ങളിലും ഇടാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഒന്നോ രണ്ടോ മഴകിട്ടിയാല്‍ ഇതിനടിയില്‍നിന്ന് പുല്ല് മുളച്ചുപൊന്തി പച്ചപ്പിന്റെ കവചം തീര്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് ഈ ജോലി നിര്‍വഹിക്കുന്ന ആര്‍.ഡി.എസ്. ലിമിറ്റഡ് കമ്പനി പ്രോജക്ട് മാനേജര്‍ പി.എം.രഘുനാഥ് പറഞ്ഞു.
പുല്ലിന് പിടിച്ചുനില്‍ക്കാനുള്ള സംവിധാനമാണ് കയര്‍മാറ്റ്. പുല്ല് കിളിര്‍ക്കാത്ത സ്ഥലങ്ങളില്‍ വിത്തുപാകി കിളിര്‍പ്പിക്കാനും പരിപാടിയുണ്ട് -അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍നിന്നാണ് കയര്‍മാറ്റ് കൊണ്ടുവന്നത്. സാമ്പിളായി നൂറുമീറ്റര്‍ വീതിയിലാണ് ഇപ്പോള്‍ ഇടുന്നത്. നേരത്തേ മറ്റുസ്ഥലങ്ങളില്‍ സ്റ്റീലിന്റെ കവചമിട്ടിരുന്നു. അതില്‍ നല്ലരീതിയില്‍ പച്ചപ്പ് വളര്‍ന്നുകഴിഞ്ഞു.

No comments:
Post a Comment