Latest News

ഡൽഹിയിൽ കനത്ത മഴ, താജ്മഹലിന്റെ മിനാരം തകർന്നു

ഡൽഹി: കഴിഞ്ഞ ദിവസം രാത്രി പെയ്‌ത കനത്ത മഴയിലും കാറ്റിലും താജമ്ഹലിന്റെ കവാടത്തിലെ മിനാരം തകർന്നു. പ്രവേശന കവാടത്തിൽ സ്ഥാപിച്ച 12 അടി ഉയരമുള്ള ലോഹ സ്‌തംഭം, ദർവാസ ഇ റൗസയാണ് തകർന്നത്.[www.malabarflash.com]

മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച കാറ്റിലാണ് മിനാരം തകർന്നതെന്നാണ് റിപ്പോർട്ട്. താജ്മഹലിന്റെ തെക്കൻ പ്രവേശന കവാടത്തിലാണ് ഈ മിനാരം സ്ഥിതി ചെയ്യുന്നത്.

കഴിഞ്ഞ ദിവസം തുടങ്ങിയ മഴ ഡൽഹിയിലും പരിസരത്തും കനത്ത നാശനഷ്‌ടമാണ് ഉണ്ടാക്കിയത്. ആഗ്രയ്‌ക്ക് അമ്പത് കിലോമീറ്റർ അകലെ മതുര ജില്ലയിൽ വീടിന്റെ മേൽക്കൂര തകർന്ന് മൂന്ന് കുട്ടികൾ മരിച്ചിരുന്നു. 

ദിവസവേതനക്കാരായ അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്തായിരുന്നു അപകടം. കൂടാതെ ശക്തമായി മഴയിൽ നന്ദൻഗോൺ, വൃദ്ധാവൻ, കോസി കലാൻ തുടങ്ങിയ മേഖലയിലെ കൃഷി നശിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.