ചങ്ങനാശേരി: ചങ്ങനാശേരി പോലീസ് സ്റ്റേഷനോടു ചേര്‍ന്നുള്ള കടത്തിണ്ണയില്‍ യാചകനായ വയോധികനെ തലക്കടിയേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നഗരത്തില്‍ ഭിക്ഷാടനം നടത്തിവന്ന ചങ്ങനാശേരി സ്വദേശിയായ ഗോപി (കണിയാന് ഗോപി-65) ആണ് മരിച്ചത്.[www.malabarflash.com]
ശനിയാഴ്ച പുലര്‍ച്ചെ വഴിയാത്രക്കാരാണു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു പോലീസില്‍ വിവരം അറിയിച്ചു. കോട്ടയം ജില്ലാപോലീസ് മേധാവി മുഹമ്മദ് റഫീക്ക് സംഭവസ്ഥലം സന്ദര്‍ശിച്ചു.
സംഭവവുമായി ബന്ധപ്പെട്ടു ചങ്ങനാശേരി സ്വദേശിയും മറ്റൊരു കൊലക്കേസിലെ പ്രതിയുമായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പ്രതിയുടെ പേരു വെളിപ്പെടുത്തിയിട്ടില്ല.
കൊലപാതകത്തിന്റെ ലക്ഷ്യമെന്താണെന്നു വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ട ഗോപിയും പോലീസ് കസ്റ്റഡിയിലുള്ള ആളും സുഹൃത്തുക്കളായിരുന്നു. കഞ്ചാവും മറ്റു ലഹരി പദാര്‍ഥങ്ങളും ഇരുവരും ഉപയോഗിച്ചിരുന്നു. പല ദിവസങ്ങളിലും ഇവര്‍ ഒന്നിച്ചാണു കടത്തിണ്ണകളിലും മറ്റു സ്ഥലങ്ങളിലും കിടന്നിരുന്നതെന്നും പോലീസ് പറഞ്ഞു.
പ്രതിയെ പോലീസ് നിരീക്ഷിക്കുകയും തന്ത്രപൂര്‍വം പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചങ്ങനാശേരി ഡിവൈഎസ്പി ആര്. ശ്രീകുമാര്‍, സിഐ കെ.പി. വിനോദ്, എസ്ഐ ഷെമീര്ഖാന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മൃതദേഹം കാണപ്പെട്ട സ്ഥലത്തു സിമന്റ് ഇഷ്ടികയും കണ്ടെത്തിയിട്ടുണ്ട്. ഇതുപയോഗിച്ചാകാം തലയ്ക്കടിച്ചു കൊന്നതെന്നാണു പോലീസിന്റെ നിഗമനം. കോട്ടയത്തുനിന്നുള്ള വിരലടയാള വിദഗ്ധരും പോലീസ് സയന്റഫിക് അസിസ്റ്റന്റും എത്തി പരിശോധന നടത്തി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു.

പോലീസ് സ്റ്റേഷനു തൊട്ടടുത്തു നടന്ന കൊലപാതകം നഗരവാസികളില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ടു കാല്‍പ്പാദം നഷ്ടപ്പെട്ട ഗോപി ഊന്നുവടിയുടെ സഹായത്തോടെയാണ് നഗരത്തില്‍ ഭിക്ഷാടനം നടത്തിയിരുന്നത്.
No comments:
Post a Comment