ബേക്കൽ: ഭിന്നശേഷിക്കാരുടെ സംരക്ഷണ പ്രാധാന്യം ഉണർത്തി ഏഴു വിദ്യാർഥികൾ കാസര്‍കോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന സൈക്കിൾ റൈഡ് ഞായറാഴ്ച ബേക്കൽ കോട്ടയിൽനിന്ന് ആരംഭിക്കും.[www.malabarflash.com]
ഞായറാഴ്ച രാവിലെ 8.30ന് ബേക്കൽ കോട്ട കവാടത്തിൽ പള്ളിക്കര പഞ്ചായത്ത്പ്രസിഡന്റ് പി. ഇന്ദിര റൈഡ് ഫ്ലാഗ്ഓഫ് ചെയ്യും. സ്പെഷൽ ഒളിമ്പിക്സ് ഭാരത് കേരള ഏരിയാ ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐ, അസോസിയേഷൻ ഓഫീസ് ഇന്റലക്ച്വലി ഡിസേബിൾഡ്(എയ്ഡ്) ചെയർമാൻ ഫാ. റോയി വടക്കേൽ, എക്സോസിയ കണ്‍വീനർ ദേവജിത്ത് എന്നിവരാണ് പരിപാടിക്കു നേതൃത്വം നൽകുന്നത്
മൂലമറ്റം സെന്റ് ജോസഫ്സ് അക്കാദമിയിലെ വിദ്യാർഥി കൂട്ടായ്മയായ ‘എക്സോസിയ’ യുടെ ആഭിമുഖ്യത്തിലുള്ള റൈഡിൽ ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ച് വകുപ്പിലെ ദേവജിത്ത്, നിർമൽ ആന്റണി, ഗോകുൽ കൃഷ്ണ, അഖിൽ, ബാദുഷാൻ, ഫെറോലിൻ ഫ്രാൻസിസ്, ജിഷ്ണു എന്നിവരാണ് പങ്കെടുക്കുന്നത്.
850 കിലോമീറ്റർ പിന്നിടുന്ന സൈക്കിൾ റൈഡ് മേയ് ആറിന് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് സമാപിക്കും. യാത്രയിലുടനീളം ഭിന്നശേഷിക്കാരുടെ ശക്തീകരണവും സംരക്ഷണ പ്രാധാന്യവും വ്യക്തമാക്കുന്ന പ്രചാരണം നടത്തും.

No comments:
Post a Comment