Latest News

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു നവ ദമ്പതികൾ മരിച്ചു

പാലക്കാട്: എലവഞ്ചേരി കുമ്പളക്കോട്ടിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു നവ ദമ്പതികൾ മരിച്ചു. തൃശൂർ പൊന്നൂക്കര മതിക്കുന്ന് കോളനിയിൽ തെക്കേത്തറ രാമകൃഷ്ണന്റെ മകൻ മണികണ്ഠൻ (32), ഭാര്യ വണ്ടിത്താവളം പൂളക്കാട് വടതോടിൽ കുട്ടുമണിയുടെ മകൾ നിഷ (മല്ലിക 26) എന്നിവരാണു മരിച്ചത്.[www.malabarflash.com]
വെളളിയാഴ്ച രാവിലെ ഏഴരയോടെ കുമ്പളക്കോട് പാലത്തിനടുത്തു വച്ചായിരുന്നു അപകടം. മാർച്ച് 18 നായിരുന്നു ഇവരുടെ വിവാഹം. നിഷ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ വിവാഹം നടന്ന വണ്ടിത്താവളത്തെ ക്ഷേത്രത്തിലേക്കും നിഷയുടെ വീട്ടിലേക്കും പോകാൻ തൃശൂരിൽനിന്നു വരുകയായിരുന്നു ഇവർ. സുഹൃത്ത് ജയ്സന്റെ കാറിലായിരുന്നു യാത്ര.

കുമ്പളക്കോട് പാലത്തിനു സമീപം കൊല്ലങ്കോട് ഭാഗത്തേക്കു വന്ന കാർ മറ്റാെരു വാഹനത്തെ മറികടക്കുമ്പോഴായിരുന്നു അപകടമെന്നു പോലീസ് അറിയിച്ചു. പൊള്ളാച്ചിയിൽ നിന്നു തൃശൂരിലേക്കു പോകുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

വാഹനത്തിനകത്തു കുടുങ്ങിയ ദമ്പതികളെ നാട്ടുകാരും ബസ് യാത്രക്കാരും ചേർന്നു പുറത്തെടുക്കുകയായിരുന്നു. നിഷയെ നെന്മാറ സർക്കാർ ആശുപത്രിയിലും മണികണ്ഠനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. കൊല്ലങ്കോട് പോലീസ് കേസെടുത്തു. മണികണ്ഠൻ സ്വർണ പണിക്കാരനാണ്.
 മണികണ്ഠന്റെ അമ്മ: തങ്കം. നിഷയുടെ അമ്മ: വേശ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.