Latest News

  

വീട് കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് അമ്മയും മകനും മരിച്ചു

പെരുമ്പാവൂര്‍: വീടിന്റെ ടെറസിലെ പായല്‍ കംപ്രസര്‍ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് അമ്മയും മകനും മരിച്ചു. കൂവപ്പടി ഐമുറി കൊട്ടമ്പിള്ളിക്കുടി വാഴപ്പിള്ളി വീട്ടില്‍ ശങ്കരന്റെ ഭാര്യ വത്സല (65), മകന്‍ ബാബു (38) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടരയ്ക്കാണ് അപകടം.[www.malabarflash.com]

ടെറസിലെ പായല്‍ കംപ്രസര്‍ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ ബാബുവിന് വൈദ്യുതാഘാതമേറ്റു. മകന്‍ വീണ് പിടയുന്ന ശബ്ദം കേട്ട് രക്ഷിക്കാനെത്തിയതാണ് അമ്മ. ഇതോടെ അമ്മയും അപകടത്തില്‍പ്പെട്ടു. ടെറസില്‍ കെട്ടിനിന്ന വെള്ളത്തില്‍ വൈദ്യുതി പ്രവഹിച്ചതാണ് അപകട കാരണമെന്ന് പറയുന്നു.

ഈ സമയം ബാബുവിന്റെ ഭാര്യയും കുട്ടികളും താഴത്തെ നിലയില്‍ ഉണ്ടായിരുന്നു. ഇവര്‍ ഓടിയെത്തിയെങ്കിലും അപകടം മനസ്സിലാക്കി മെയിന്‍ സ്വിച്ച് ഓഫ് ചെയ്തു. സമീപവാസികള്‍ ചേര്‍ന്ന് ഇരുവരെയും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോടനാട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

മൂവാറ്റുപുഴ ഗവ. ആശുപത്രിയില്‍ മൃതദേഹ പരിശോധനയ്ക്കു ശേഷം വൈകീട്ട് വീട്ടുവളപ്പില്‍ ശവസംസ്‌കാരം നടത്തി. കാറ്ററിങ് ജോലിക്കാരനാണ് ബാബു. ഭാര്യ: നീതു. മക്കള്‍: സങ്കല്‍പ, സാഹിത്യ. ലത സഹോദരിയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.