Latest News

  

കോട്ടിക്കുളത്ത് ലോറി സ്‌കൂട്ടറിലിടിച്ചു പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നു പേര്‍ക്കു പരുക്കേറ്റു

ഉദുമ: ലോറി സ്കൂട്ടറിലിടിച്ചു പിഞ്ചുകുഞ്ഞുൾപ്പെടെ മൂന്നു പേർക്കു പരുക്കേറ്റു. സ്കൂട്ടർ ഓടിച്ച ബേക്കൽ മരക്കാർ ഭവനിലെ ലിൻചു ചന്ദ്രൻ (30), ഗോപിയുടെ മക്കളായ ഗോപിക (15), അദ്ദീക് (ഒന്ന്) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com] 

ബുധനാഴ്ച ഉച്ചകഴിഞ്ഞു കോട്ടിക്കുളത്തു കെഎസ്ടിപി റോഡിലാണ് അപകടം. ലോറി നിർത്താതെ കടന്നുകളയുകയായിരുന്നു. ഗോപികയുടെ തലയ്ക്കും മുഖത്തുമാണ് പരുക്ക്.

ലിൻചുവിന്റെ നടുവിനു ക്ഷതമേറ്റു. തലയ്ക്കു നിസ്സാര ക്ഷതമേറ്റ അദ്ദീക് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ബേക്കലിലെ കുടുംബവീട്ടിൽനിന്ന് ഉദുമ കാപ്പിലിലേക്ക് സ്കൂട്ടറിൽ വരികയായിരുന്നു ഇവർ. കാഞ്ഞങ്ങാട് ഭാഗത്തേക്കു പോകുകയായിരുന്നു ലോറി. അപകടത്തിനിടയാക്കിയ ലോറി കണ്ടെത്താനുള്ള നടപടികൾ സ്വീകരിച്ചതായി പോലീസ് പറഞ്ഞു. 

ഇതുവഴി അന്നേരം കടന്നുപോയ രണ്ടു വാഹനങ്ങളെയാണ് സംശയിക്കുന്നത്. പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചപ്പോൾ തന്നെ പൊലീസ് സ്ഥലത്തെത്താനോ ലോറി പിടികൂടാനോ ജാഗ്രത കാണിച്ചിട്ടില്ലെന്നു പരാതി ഉയർന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.