Latest News

  

ആലൂരില്‍ താല്‍ക്കാലിക തടയണ ഇത്തവണയും തകര്‍ന്നു; സര്‍ക്കാറിന് പാഴായത് ലക്ഷങ്ങള്‍

കാസര്‍കോട്: ആലൂരിലെ താല്‍ക്കാലിക തടയണ ഇത്തവണയും വേനല്‍ മഴയില്‍ തകര്‍ന്നു. രണ്ട് പതിറ്റാണ്ടോളമായി ജല അതോറ്ററിയുടെ താത്കാലിക തടയണ ആലൂരില്‍ ഓരോ വര്‍ഷവും നിര്‍മ്മിക്കുന്നുണ്ടെങ്കിലും ഇത് വേനല്‍ മഴയില്‍ തകരുന്നത് പതിവാണ്. ഇതിന് വേണ്ടി സര്‍ക്കാര്‍ ഓരോ വര്‍ഷവും ചെലവാക്കുന്നത് ലക്ഷങ്ങളാണ്.[www.malabarflash.com]

ഇതു വരെ സ്ഥിരം തടയണയുടെ പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് പറയപ്പെടുന്നു. പ്ലാസ്റ്റിക്ക് ചാക്ക് ഉപയോഗിച്ചാണ് ഓരോ വര്‍ഷവും തത്കാലിക തടയണ നിര്‍മ്മിക്കുന്നത്. 

പ്ലാസ്റ്റിക്ക് ചാക്ക് പയസ്വിനി പുഴയെ മലിനമാക്കുന്നതായും നാട്ടുകാര്‍ പറയുന്നു. വേലിയേറ്റ സമയത്ത് ഉപ്പ് വെള്ളം തടയാന്‍ വേണ്ടിയാണ് ആലൂരില്‍ താല്‍ക്കാലിക തടയണ നിര്‍മ്മിക്കുന്നത്. ബാവിക്കരയില്‍ നിന്നാണ് ജലം സംഭരിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.