Latest News

വിവാഹ നിശ്ചയ ചടങ്ങില്‍ കോഴിക്കറി വിളമ്പാന്‍ വൈകി; തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ഹൈ​ദ​രാ​ബാ​ദ്: കോ​ഴി​ക്ക​റി​ക്കു​വേ​ണ്ടി​യു​ണ്ടാ​യ തര്‍ക്കത്തില്‍ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. ഹൈ​ദ​ര​ബാ​ദി​ലെ ചാ​ർ​മി​നാ​റി​ൽ വി​വാ​ഹം ഉ​റ​പ്പി​ക്ക​ൽ ച​ട​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ത്കാ​ര​ത്തി​നി​ടെ​യാ​ണ് അ​ടി​പി​ടി​യു​ണ്ടാ​യ​ത്.[www.malabarflash.com] 

ചാ​ർ​മി​നാ​ർ ഹു​സൈ​നി ആ​ല​ത്തി​ലെ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ രാ​വി​ലെ 1.30 ന് ​ആ​യി​രു​ന്നു സം​ഭ​വം. ഭ​ക്ഷ​ണ​ത്തി​നി​ടെ കോ​ഴി​ക്ക​റി വി​ള​മ്പാ​ൻ വൈ​കി​യ​താ​ണ് സം​ഘർ​ഷ​ത്തി​നു കാ​ര​ണ​മാ​യ​ത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വിവാഹ നിശ്ചയ ചടങ്ങിൽ ഭക്ഷണം വിളമ്പുന്നതിനിടെയാണ് അതിഥികളും ആതിഥേയരും തമ്മിൽ തർക്കം ഉണ്ടായത്. ഭക്ഷണം വിഭവങ്ങളിലൊന്നായ ചിക്കൻ കറി വിളമ്പാൻ അൽപം താമസിച്ചിരുന്നു. കറി വിളമ്പാൻ വൈകിപ്പിച്ചത് മന:പൂർവമാണെന്നും അപമാനിക്കാൻ വേണ്ടിയാണെന്നും വന്ന അതിഥികൾ ആരോപിച്ചു. ആഹാരം വിളമ്പുന്നവർ മോശമായി പെരുമാറിയെന്നും ആക്ഷേപമുയർന്നിരുന്നു.

ച​ട​ങ്ങു​ക​ഴി​ഞ്ഞ് തി​രി​ച്ചു​പോ​യ വി​രു​ന്നു​കാ​രി​ൽ ചി​ല​ർ 15 ഓളെ പേരുമായി മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി തി​രി​ച്ചെ​ത്തി ആ​തി​ഥേ​യ​രെ ആ​ക്ര​മി​ച്ചു. സം​ഘ​ർ​ഷ​ത്തി​ൽ ഒ​രു കു​ട്ടി മ​രി​ക്കു​ക​യും ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് മൂ​ന്നു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.