ഉദുമ: കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ അക്രമം. ഡ്രൈവറെ കല്ല് കൊണ്ട് തലയ്ക്ക് കുത്തിയ ശേഷം പിടികിട്ടാപ്പുള്ളി രക്ഷപ്പെട്ടു. മീത്തല്‍ മാങ്ങാട്ടെ അഹ് മദ് കുഞ്ഞി എന്ന അഹ് മദ് ദില്‍ഷാദ് (42) ആണ് രക്ഷപ്പെട്ടത്.[www.malabarflash.com]
തലയ്ക്ക് കല്ല് കൊണ്ട് കുത്തേറ്റ ബേക്കല്‍ പോലീസ് സ്റ്റേഷനിലെ ജീപ്പ് ഡ്രൈവര്‍ തൃക്കരിപ്പൂര്‍ മേനോത്തെ സുരേഷിനെ (34) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കവര്‍ച്ചാ കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ ദില്‍ഷാദിനെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്ന ദില്‍ഷാദ് വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പിടികൂടാന്‍ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പോലീസ് സംഘം വീട് വളഞ്ഞത്.
ഇവിടെ നിന്നും പിടികൂടുന്നതിനിടെ രക്ഷപ്പെട്ട ദില്‍ഷാദിനെ പോലീസ് ഓടിച്ചിട്ട് കീഴ്പ്പെടുത്തുകയായിരുന്നു. പിന്നീട് ജീപ്പിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടയിലാണ് ദില്‍ഷാദ് ജീപ്പ് ഡ്രൈവറെ കല്ല് കൊണ്ട് തലയക്ക് കുത്തി ദില്‍ഷാദ് ഓടി രക്ഷപ്പെടുകയായിരുന്നു.
രക്ഷപ്പെട്ട ദില്‍ഷാദിന് വേണ്ടി അന്വേഷണം ഉര്‍ജ്ജിതമാക്കി. യുവാവിന്റെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
No comments:
Post a Comment