കോഴിക്കോട്: തമിഴ്നാട്ടിലെ തേനിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. ഒരാൾക്കു പരിക്കേറ്റു.[www.malabarflash.com]
മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്ത് അഴിഞ്ഞിലം ജുമാ മസ്ജിദിന് സമീപം കളത്തിൽ തൊടി പരേതനായ കുഞ്ഞഹമ്മദിന്റെ മകൻ അബ്ദുറഷീദ് (42), ഭാര്യ റസീന (35), മക്കളായ ലാമിയ (13), ബാസിൽ (12) എന്നിവരാണു മരിച്ചത്.
പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച കാർ, തേനി വെത്തിലക്കുണ്ടിൽ തിങ്കളാഴ്ച രാവിലെ ബസുമായി കൂട്ടിയിടിച്ചാണ് അപകടം. അബ്ദുറഷീദ് തമിഴ്നാട്ടിൽ ഒരു സ്വകാര്യ കമ്പനിയിലെ സൂപ്പർവൈസറാണ്.

No comments:
Post a Comment