Latest News

ദലിതുകള്‍ക്കെതിരെ ഫെയ്‌സ്ബുക്കില്‍ തെറി: ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പത്തനംതിട്ട: ദലിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനെ വെല്ലുവിളിച്ചും വംശീയ വിദ്വേഷമുള്ള പരാമര്‍ശവുമായി ഫെയ്‌സ്ബുക്ക് ലൈവിട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ശ്രീജിത്ത് എന്ന പന്തളം സ്വദേശിയാണ് അറസ്റ്റിലായത്.[www.malabarflash.com]

ഹര്‍ത്താല്‍ വര്‍ഗീയ കക്ഷികളായ യൂത്ത് ലീഗും എസ്.ഡി.പി.ഐയും അടക്കമുള്ള സംഘടനകള്‍ നടത്തുന്നതാണെന്നും തന്റെ സ്ഥാപനം തിങ്കളാഴ്ച തുറക്കുമെന്നും അറിയിച്ച് ശ്രീജിത്ത് ഫെയ്‌സ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ഫേസ്ബുക്കില്‍ ശക്തമായ പ്രതികരണമെത്തിയിരുന്നു. തിങ്കളാഴ്ച കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭൂരിഭാഗം കമന്റുകളും. എന്നാല്‍ കട തുറക്കുമെന്ന് ശ്രീജിത്തും വാദിച്ചു.

തുടര്‍ന്ന് ഹര്‍ത്താല്‍ ദിനമായ തിങ്കളാഴ്ച രാവിലെ കടയിലെത്തിയ ശ്രീജിത്ത് ഒരു ഫെയ്‌സ്ബുക്ക് ലൈവു കൂടി പോസ്റ്റ് ചെയ്തു. കുളനട ജങ്ഷനിലുള്ള സ്റ്റുഡിയോ കട താന്‍ തുറന്നുവച്ചിട്ടുണ്ടെന്നും ധൈര്യമുണ്ടെങ്കില്‍ വരണമെന്നും കാണിച്ചായിരുന്നു ലൈവ്.

ഏതെങ്കിലും ഹൈന്ദവന്റെ വണ്ടി തടയുകയോ കട അടപ്പിക്കുകയോ ചെയ്താല്‍ ഒരാളും നടന്ന് പോകില്ലെന്നും ശ്രീജിത്ത് വെല്ലുവിളിച്ചു. സമരം നടത്തുന്ന തെണ്ടികള്‍ അഭ്യാസം കാണിക്കാന്‍ ഇറങ്ങുന്നുണ്ടെങ്കില്‍ വീട്ടില്‍ പറഞ്ഞിട്ട് വന്നാല്‍ മതിയെന്നായിരുന്നു ശ്രീജിത്തിന്റെ ഭീഷണി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.