കാഞ്ഞങ്ങാട്: കിടപ്പിലായ വൃദ്ധനെ പരിചരിക്കാന്‍ വീട്ടിലെത്തിയ ഹോംനഴ്‌സായ യുവാവ് ആറുപവന്‍ സ്വര്‍ണവുമായി മുങ്ങി. കുശാല്‍നഗറിലെ കരുണാകരന്റെ (70) വീട്ടില്‍ നിന്നാണ് സ്വര്‍ണം അപഹരിച്ചത്.[www.malabarflash.com]
കരുണാകരന്റെ സഹോദരന്‍ ബല്ല നിട്ടടുക്കത്തെ ഗംഗാധരന്റെ പരാതിയില്‍ ഹോംനേഴ്‌സ് നാഗരാജനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനെന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു നാഗരാജന്‍. ഏറെ കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മൊബൈല്‍ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. വീട്ടുകാര്‍ സംശയം തോന്നി അലമാര പരിശോധിച്ചപ്പോഴാണ് ആറുപവന്‍ സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗുമായാണ് നാഗരാജന്‍ കടന്നുകളഞ്ഞതെന്ന് അറിഞ്ഞത്. ഇതേതുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
No comments:
Post a Comment