പൊയിനാച്ചി: പൊയിനാച്ചിയില്‍ മലഞ്ചരക്ക് കടയുടെ ഷട്ടര്‍ പൊളിച്ച് 15 ക്വിന്റല്‍ അടക്ക കവര്‍ന്നു. കോളിയടുക്കത്തെ എം.എം നിസാറിന്റെ ഉടമസ്ഥതയില്‍ പൊയിനാച്ചി 55-ാം മൈലിന് സമീപം പ്രവര്‍ത്തിക്കുന്ന പൊയിനാച്ചി ട്രേഡേര്‍സ് സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്.[www.malabarflash.com]
ഷട്ടര്‍ പൊളിച്ച നിലയില്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സമീപത്ത് താമസിക്കുന്ന ബില്‍ഡിംഗ് ഉടമ വിജയനാണ് നിസാറിനെ വിവരമറിയിച്ചത്. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ്.ഐ. കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസെത്തി സ്ഥലം പരിശോധിച്ചു. ഉച്ചയോടെ ഫൊറന്‍സിക് വിദഗ്ധരും പരിശോധനക്കെത്തും.
വാഹനത്തിലോ മറ്റോ കെട്ടി വലിച്ചാവാം ഷട്ടര്‍ തകര്‍ത്തതെന്നാണ് കരുതുന്നത്. നേരത്തെ ബദിയടുക്ക സ്റ്റേഷന്‍ പരിധിയില്‍ രണ്ടിടത്ത് സമാനമായ രീതിയില്‍ കവര്‍ച്ച നടന്നിരുന്നു.
3,23,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
No comments:
Post a Comment