Latest News

അമ്മ വിവാഹം കഴിക്കാന്‍ സമ്മതിക്കുന്നില്ല; തെങ്ങില്‍ കയറി യുവാവിന്റെ പ്രതിഷേധം

മൂ​​ല​​മ​​റ്റം: വി​​വാ​​ഹം ക​​ഴി​​പ്പി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം അ​മ്മ അം​​ഗീ​​ക​​രി​​ക്കാ​​ത്ത​​തി​​ൽ തെ​​ങ്ങി​​ൽ ക​​യ​​റി​ യു​​വാ​വി​ന്‍റെ പ്ര​തി​ഷേ​ധം. മൂ​​ല​​മ​​റ്റം പു​​ത്തേ​​ട് കാ​​ന വ​​ര​​യ്ക്ക​​ൽ കൃ​​ഷ്ണ​​ൻ​​കു​​ട്ടി​​യു​​ടെ മ​​ക​​ൻ ര​​ഘു (35) ആ​​ണ് ബുധനാഴ്ച രാ​​വി​​ലെ മു​​ത​​ൽ തെ​​ങ്ങി​​ൽ ഇ​​രി​​പ്പു​​റ​​പ്പി​​ച്ച​​ത്.[www.malabarflash.com]

അ​​നു​​ന​​യി​​പ്പി​ച്ച് താ​​ഴെ​​യി​​റ​​ക്കാ​നു​ള്ള നാ​ട്ടു​കാ​രു​ടെ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ പോ​​ലീ​​സും ഫ​​യ​​ർ​​ഫോ​​ഴ്സും എ​ത്തി.​വി​വാ​ഹം ക​ഴി​പ്പി​പ്പി​ച്ചു​ത​ന്നാ​ൽ ഇ​റ​ങ്ങാ​മെ​ന്ന് ര​ഘു വി​ളി​ച്ചു​പ​റ​ഞ്ഞു. ​ഇ​തി​നി​ടെ തേ​ങ്ങ​യും മ​റ്റും താ​ഴേ​ക്ക് എ​റി​ഞ്ഞു​കൊ​ണ്ടി​രു​ന്നു. അ​നു​ന​യ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഏ​ണി​വ​ച്ചു​ക​യ​റാ​ൻ ഫ​​യ​​ർ​​ഫോ​​ഴ്സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ തീ​രു​മാ​നി​ച്ചു.

താ​ഴെ ര​ഘു​വി​നു നാ​​ട്ടു​​കാ​ർ വ​ല​വി​രി​ച്ചു. വ​ല​യി​ൽ കു​ടു​ങ്ങി​യ ര​ഘു​വി​നെ കാ​​ഞ്ഞാ​​ർ പോ​​ലീ​​സ് മൂ​​ല​​മ​​റ്റ​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. പി​​താ​​വ് മ​​രി​​ച്ചു പോ​​യ ഇ​​യാ​​ൾ വി​​വാ​​ഹം ക​​ഴി​​പ്പി​​ക്ക​​ണ​​മെ​​ന്ന് പ​​റ​​ഞ്ഞ് മാ​​താ​​വു​​മാ​​യി പ​തി​വാ​യി വ​​ഴ​​ക്കി​​ടു​​മാ​യി​രു​ന്നു​വെ​ന്നു നാ​​ട്ടു​​കാ​​ർ പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ ദി​​വ​​സം അ​മ്മ​യെ ചു​​റ്റി​​ക​​യ്ക്ക​​ടി​​ച്ച് പ​​രി​​ക്കേ​​ൽ​​പ്പി​​ച്ചി​രു​ന്നു. യു​​വാ​​വി​​നു മാ​​ന​​സി​​കാ​​സ്വാ​​സ്ഥ്യ​​മു​​ള്ള​​താ​​യി സം​​ശ​​യ​​മു​​ണ്ടെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.