ന്യൂഡല്‍ഹി: സുഹൃത്തിന്റെ അമ്മയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തി. തെക്കന്‍ ഡല്‍ഹിയിലെ ദ്വാരകയില്‍ ഏപ്രില്‍ പതിനേഴിനാണ് സംഭവം.[www.malabarflash.com]
സംഭവത്തില്‍ ദ്വാരക സ്വദേശികളായ അമാന്‍(20), ആശിഷ്(21)സഹില്‍(19) എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. അമാന്റെ മാതാവുമായി രാജുവിനുണ്ടായ അവിഹിത ബന്ധത്തെ തുടര്‍ന്നുണ്ടായ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
അമാന്റെ വീട്ടിലേക്ക് രാജു നിത്യവും സന്ദര്‍ശനം നടത്തുന്നതിനെ ചൊല്ലി തര്‍ക്കം നടന്നിരുന്നു. രാജു തന്റെ അമ്മയുമായി അനാവശ്യബന്ധം പുലര്‍ത്തിയിരുന്നുവെന്നും അമാന്‍ ആരോപിക്കുന്നു. വീട്ടിലേക്ക് വരരുതെന്ന് നിരവധിതവണ അമാന്‍ രാജുവിനെ താക്കീത് ചെയ്തിരുന്നെങ്കിലും ഇത് കൂട്ടാക്കാതെ രാജു വീണ്ടും വരുന്നതാണ് അമാനെ പ്രകോപിപ്പിച്ചത്.
അമ്മയുമായുള്ള അവിഹിത ബന്ധത്തെ തുടര്‍ന്നാണ് രാജുവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും, തന്നെ കൂടാതെ രണ്ട് പേര്‍ കൂടി ചേര്‍ന്നാണ് കൊലപാതകം നടത്തിയെന്ന് കസ്റ്റഡിയിലെടുത്ത അമാന്‍ പോലീസിനോട് സമ്മതിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

No comments:
Post a Comment