ഉദുമ: വര്‍ഗീയ മുക്തഭാരതം അക്രമരഹിത കേരളം എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് സമ്മേളനം ഏപ്രില്‍ 27ന് പാലക്കുന്നില്‍ നടത്താന്‍ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.[www.malabarflash.com]
27ന് വൈകിട്ട് നാലുമണിക്ക് ഉദുമയില്‍ നിന്നും പാലക്കുന്നിലേക്ക് യുവജന റാലി നടത്തും. പാലക്കുന്നില്‍ നടക്കുന്ന പൊതുസമ്മേളനം മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് സേട്ട് ഉദ്ഘാടനം ചെയ്യും. പി.കെ ഫിറോസ്, ജയന്തി രാജന്‍, അയ്യപ്പന്‍ കോണാട് പ്രസംഗിക്കും.
സമ്മേളന നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് കാപ്പില്‍ കെ.ബി.എം ഷരീഫ് ഉദ്ഘാടനം ചെയ്തു. കെ.എം.എ റഹ്മാന്‍ അധ്യക്ഷത വഹിച്ചു.
സംഘാടക സമിതി: കെ.എ മുഹമ്മദലി, കെ.ബി.എം ഷരീഫ്, ഹമീദ് മാങ്ങാട്, സത്താര്‍ മുക്കുന്നോത്ത്, കാപ്പില്‍ മുഹമ്മദ് പാഷ, എം.എച്ച് മുഹമ്മദ് കുഞ്ഞി, ഓര്‍ബിറ്റ് ഷംസുദ്ധീന്‍, എരോല്‍ മുഹമ്മദ് കുഞ്ഞി, ഹനീഫ പള്ളിക്കാല്‍, കണിയമ്പാടി മുഹമ്മദ് കുഞ്ഞി, ഖാദര്‍ കാത്തിം, എ.എം ഇബ്രാഹിം, സുബൈര്‍ കേരള (രക്ഷാധികാരികള്‍).
ടി.കെ ഹസീബ് (ചെയര്‍), ഹാരിസ് അങ്കക്കളരി (ജന. കണ്‍), കെ.എം.എ റഹ്മാന്‍ (വര്‍ക്കിംഗ് ചെയര്‍), ആബിദ് മാങ്ങാട് (കണ്‍).
No comments:
Post a Comment