ഉദുമ: ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥി മുഹമ്മദ് ജസീമിന്റെ ദുരൂഹമരണത്തെക്കുറിച്ചന്വേഷിക്കാന്‍ ആവശ്യമെങ്കില്‍ പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് മുഖ്യമന്ത്രി നിവേദകസംഘത്തെ അറിയിച്ചു.[www.malabarflash.com]
ജസീമിന്റെ പിതാവ് ജാഫര്‍ മാങ്ങാടും കുടുംബാംഗങ്ങളും, ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെയും ഡി.ജി.പി.യെയും നേരില്‍ക്കണ്ടു പരാതിനല്‍കിയപ്പോഴാണ് മുഖ്യമന്ത്രി ഈ ഉറപ്പുനല്‍കിയത്.
സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കാനും നിലവില്‍ ബേക്കല്‍ പോലീസ് അന്വേഷിക്കുന്ന ജസീംമരണവുമായി ബന്ധപ്പെട്ട കഞ്ചാവ് കേസും ക്രൈംബ്രാഞ്ച് തന്നെ അന്വേഷിക്കാനും ഡി.ജി.പി. നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കഴിവതു ചെയ്യാമെന്നു പറഞ്ഞതായി ജാഫര്‍ അറിയിച്ചു.
No comments:
Post a Comment