Latest News

പ്രമുഖ മാധ്യമ പ്രവർത്തകൻ ടി.വി.ആർ.ഷേണായി അന്തരിച്ചു

മംഗലാപുരം: പ്രമുഖ മാധ്യമപ്രവർത്തകൻ ടി.വി.ആർ.ഷേണായി(77) അന്തരിച്ചു. വൈകിട്ട് ഏഴരയോടെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. സരോജമാണു ഭാര്യ. സുജാത, അജിത് എന്നിവരാണ് മക്കൾ.[www.malabarflash.com] 

എറണാകുളം ചെറായി സ്വദേശിയായ ഷേണായി ദീർഘകാലം മലയാള മനോരമ ഡൽഹി ബ്യൂറോ ചീഫും പിന്നീട് ‘ദ് വീക്ക്’ വാരിക എഡിറ്ററുമായിരുന്നു. ഇന്ത്യൻ എക്സ്പ്രസിലൂടെ പത്രപ്രവർത്തനരംഗത്ത് വന്നു. 1990–92 കാലയളവിൽ ‘സൺഡേ മെയിൽ’ പത്രത്തിന്റെ എഡിറ്ററായും സേവനമനുഷ്ഠിച്ചു. പ്രസാർ ഭാരതി നിർവാഹണ സമിതിയംഗമായിരുന്നു.1965–ൽ ഡൽഹി ബ്യൂറോയിൽ ചേർന്ന അദ്ദേഹം കാൽനൂറ്റാണ്ടോളം മലയാള മനോരമയിൽ പ്രവർത്തിച്ചു.

അഞ്ചു പതിറ്റാണ്ടോളം സജീവപത്രപ്രവർത്തകനായിരുന്ന ഷേണായി സാമ്പത്തിക–രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിലും ശ്രദ്ധനേടി. വിദേശപത്രങ്ങളക്കം നിരവധി പ്രസിദ്ധീകരണങ്ങളിൽ കോളങ്ങൾ എഴുതി. വിവിധ വിഷയങ്ങളെക്കുറിച്ച് ആഴത്തിലുളള വിശകലനം നടത്തുമ്പോഴും അനുപമമായ ആഖ്യാനശൈലി നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.

ഓക്സ്ഫഡ് സർവകലാശാലയടക്കം വിവിധ വേദികളിൽ സാമ്പത്തിക–രാഷ്ട്രീയവിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. 2003–ൽ പത്മഭൂഷൺ ബഹുമതിക്ക് അർഹനായി. മൊറോക്കോ രാജാവിന്റെ ഉന്നത ബഹുമതിയായ ‘അലാവിറ്റ കമാണ്ടർ വിസ്ഡം’ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.