Latest News

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചതില്‍ ഐസ്‌ക്രീം സ്ഥാപനത്തിന് വന്‍നഷ്ടം; കടയുടമ പരാതി നല്‍കി

മേല്‍പറമ്പ്: ഐസ്‌ക്രീം ഡിസ്ട്രിബ്യൂട്ടേര്‍സ് സ്ഥാപനമായ മേല്‍പറമ്പ് ചളിയംകോട് സ്ഥിതി ചെയ്യുന്ന എം.എം ഡിസ്ട്രിബ്യൂട്ടേര്‍സ് സ്ഥാപനത്തിന്റെ വൈദ്യുതി ഒരു മുന്നറിയിപ്പോ, വൈദ്യുത ബില്‍ അടക്കാത്തവര്‍ക്ക് നല്‍കേണ്ട നോട്ടീസോ നല്‍കാതെ വിച്ഛേദിച്ചത് കാരണം 2 ലക്ഷം രൂപയുടെ ഐസ്‌ക്രീം നശിച്ചതായി പരാതി.[www.malabarflash.com]

വൈദ്യുതി വിച്ഛേദിച്ച് 2 ലക്ഷം രൂപയോളം നഷ്ടമുണ്ടാക്കിയ കെ.എസ്.ഇ.ബി. അധികൃതര്‍ക്കെതിരെയും, ഫീസ് ഊരിയെടുത്ത ജീവനക്കാര്‍ക്കെതിരെയും കടയുടമ വൈദ്യുതി മന്ത്രി, കെ.എസ്.ഇ.ബി. അസി. എഞ്ചിനീയര്‍, ജില്ലാ ലീഗല്‍ അതോറിറ്റി, സബ് ഇന്‍സ്‌പെക്ടര്‍ കാസര്‍കോട് എന്നിവര്‍ക്ക് പരാതി നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.