പാനൂർ: ഒളിച്ചോടിയ കമിതാക്കളെ പിടികൂടി കോടതിയിൽ ഹാജരാക്കിയപ്പോൾ കാമുകന് പ്രായപൂർത്തിയായില്ലെന്നു കണ്ട് കോടതി യുവതിക്കൊപ്പം വിട്ടില്ല. തുടർന്നു മഹിളാ മന്ദിരത്തിലാക്കിയ യുവതി കാമുകനെ തനിക്കൊപ്പം അയക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം തുടങ്ങി.[www.malabarflash.com]
ചെറുവാഞ്ചേരി സ്വദേശിനിയും വിവാഹിതയായ യുവതിയും കുന്നോത്ത് പറമ്പ് സ്വദേശിയായ 19 കാരനുമാണ് കഴിഞ്ഞ ദിവസം മടിക്കേരിയിൽ നിന്നും പിടിയിലായത്. മടിക്കേരി പോലീസ് കൊളവല്ലൂർ പോലീസിനു കൈമാറിയ ഇരുവരുയും തലശേരി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
കാമുകന് പ്രായപൂർത്തിയാകാത്തതിനാൽ ഇരുവരേയും ഒന്നിച്ച് താമസിക്കാൻ അനുവദിക്കില്ലെന്ന് കോടതി നിർദ്ദേശിക്കുകയായിരുന്നു. വിദ്യാർഥിയായ കാമുകനെ ബന്ധുക്കൾക്കൊപ്പം വിടുകയായിരന്നു.
No comments:
Post a Comment