Latest News

കാപ്പില്‍-കപ്പണക്കാല്‍ കോണ്‍ഗ്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

ഉദുമ: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയില്‍ പാലക്കുന്ന് ഡിവിഷനിലേക്ക് അനുവധിച്ച കാപ്പില്‍-കപ്പണക്കാല്‍ ഡ്രെനേജ് & കോണ്‍ഗ്രീറ്റ് റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി ഉദ്ഘാടനം നിര്‍വഹിച്ചു.[www.malabarflash.com]

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അന്‍വര്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇന്ദിരാ ബാലന്‍, വി കുഞ്ഞിരാമന്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ കാപ്പില്‍ മുഹമ്മദ് പാഷ എന്നിവര്‍ സംസാരിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് അംഗം വാര്‍ഡ് മെമ്പര്‍ എന്‍ ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.