കാസര്‍കോട്: സംസ്ഥാന വകുപ്പിന്റെ സാംസ്‌കാരിക വിനമയനത്തിന്റെ ഭാഗമായി ഭാരത്ഭവന്‍ ജില്ലയില്‍ ഏപ്രില്‍ ഏഴുമുതല്‍ പത്തുവരെ സംഘടിപ്പിക്കുന്ന ബഹുഭാഷ സാംസ്‌കാരിക സംഗമത്തിന്റെ ടീം സോങിന്റെ സിഡി പ്രകാശനം ചെയ്തു.[www.malabarflash.com]
എന്‍ എ നെല്ലിക്കുന്ന് സംസ്ഥാന ലൈബ്രറി കണ്‍സില്‍ സെക്രട്ടറി പി അപ്പുകുട്ടന് നല്‍കിയാണ് സിഡി പ്രകാശനം ചെയ്തത്. പി വി ജയരാജന്‍ അധ്യക്ഷനായി.
നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുള്‍ റഹ്മാന്‍, പ്രസ് ക്ലബ് പ്രസിഡന്റ് ടി എ ഷാഫി, താലൂക്ക് ലൈബ്രറി സെക്രട്ടറി പി ദാമോദരന്‍, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, ഷേണി വേണുഗോപാല ഭട്ട്, ഷാഫി നെല്ലിക്കുന്ന്, സണ്ണി ജോസ്ഫ്, ആ എസ് രാജേഷ്‌കുമാര്‍, കെ എസ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. രവീന്ദ്രന്‍ കൊടക്കാട് സ്വാഗതം പറഞ്ഞു. സണ്ണി ജോസഫാണ് സംവിധാകന്‍. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സംഗീത ഗാനാലോപനവും കവി ദിവാകരന്‍ വിഷ്ണുമംഗലം രചയിതാവുമാണ്.
No comments:
Post a Comment